കിടപ്പുമുറി, അടുക്കള, ബാൽക്കണി തുടങ്ങി ബാത്‌റൂമിൽ വരെ വളർത്താനുള്ള ചെടികൾ ഇന്ന് ലഭിക്കും. ബാത്റൂമിനുള്ളിൽ വളർത്താൻ സാധിക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം
വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ ഭംഗിയും സന്തോഷവും സമാധാനവുമൊക്കെ നമുക്ക് ലഭിക്കുന്നു. പലതരം ഇൻഡോർ ചെടികൾ ലഭ്യമാണ്. കിടപ്പുമുറി, അടുക്കള, ബാൽക്കണി തുടങ്ങി ബാത്‌റൂമിൽ വരെ വളർത്താനുള്ള ചെടികൾ ഇന്ന് ലഭിക്കും. ബാത്റൂമിനുള്ളിൽ വളർത്താൻ സാധിക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
അലുമിനം പ്ലാന്റ്
ബാത്‌റൂമിൽ വളർത്താൻ പറ്റിയ ചെടിയാണ് അലുമിനം പ്ലാന്റ്. ഇത് ഈർപ്പമുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്നു. നേരിട്ടല്ലാത്ത സൂര്യപ്രകാശം ഈ ചെടിക്ക് ആവശ്യമാണ്. ചെറിയ വലിപ്പമായതിനാൽ തന്നെ ഇത് ബാത്‌റൂമിൽ വളർത്താൻ നല്ലതാണ്.
കലാത്തിയ മുസൈക
വ്യത്യസ്തമായ ഇലകളാണ് ഇതിനുള്ളത്. അതിനാൽ തന്നെ കണ്ണിന് ആകർഷകമാണ് കലാത്തിയ ഇനത്തിൽപ്പെട്ട ഈ ചെടി. നേരിട്ടല്ലാത്ത സൂര്യപ്രകാശം, വെളിച്ചം, ഈർപ്പം എന്നിവ ചെടിക്ക് ആവശ്യമാണ്. നല്ല നീർവാർച്ചയുള്ള മണ്ണിലാവണം വളർത്തേണ്ടത്.
ഒലിവ് ട്രീ
വളരെ കുറച്ച് പരിചരണം മാത്രമാണ് ഒലിവ് ട്രീക്ക് ആവശ്യം. ഈർപ്പവും ചൂടും ഒലിവ് ട്രീക്ക് ആവശ്യമാണ്. കൃത്യമായ ഇടവേളകളിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. അതേസമയം മണ്ണ് ഡ്രൈ ആകുന്നത് ഒഴിവാക്കാം.
പീസ് ലില്ലി
മനോഹരമായ വെള്ള പൂക്കളുള്ള പീസ് ലില്ലി ബാത്റൂമിലും വളർത്താൻ സാധിക്കും. പ്രകൃതിദത്തമായ വെളിച്ചവും ഈർപ്പവുമാണ് ചെടിക്ക് ആവശ്യം. വായുവിനെ ശുദ്ധീകരിക്കാൻ ഇതിന് സാധിക്കും. മീഡിയം ലെവലിൽ വളരുന്ന ചെടിയാണ് പീസ് ലില്ലി.
കംഗാരൂ ഫേൺ
വളരെ ചെറിയ വെട്ടത്തിൽ നന്നായി വളരുന്ന ചെടിയാണ് കംഗാരൂ ഫേൺ. ഈർപ്പം ഇഷ്ടമുള്ള ഈ ചെടി ബാത്‌റൂമിൽ വളർത്താൻ നല്ലതാണ്.
ആന്തൂറിയം
നല്ല ഈർപ്പവും ചൂടുമുള്ള സ്ഥലത്താണ് ആന്തൂറിയം വളരുന്നത്. നല്ല വെളിച്ചവും നേരിട്ടല്ലാത്ത സൂര്യപ്രകാശവും ആന്തൂറിയത്തിന് ആവശ്യമാണ്. ബാത്റൂമിന്റെ വിൻഡോ സൈഡിൽ വളർത്തുന്നതാണ് ഉചിതം.


