കിടപ്പുമുറികൾക്ക് നിറം നൽകുമ്പോൾ മുറിക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാം. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
വീട്ടിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് കിടപ്പുമുറികളാണ്. വീട് പണിയുമ്പോൾ തന്നെ എങ്ങനെ ഡിസൈൻ ചെയ്യണം, എന്ത് നിറം നൽകണം എന്നതിനെക്കുറിച്ച് നമുക്ക് സങ്കല്പങ്ങൾ ഉണ്ടാകാറുണ്ട്. അതിനനുസരിച്ചാണ് കിടപ്പുമുറികൾ ഒരുക്കുന്നത്. കിടപ്പുമുറിയുടെ ആംബിയൻസ് മാറ്റുന്നതിൽ നിറങ്ങൾക്ക് വലിയ പങ്കുണ്ട്. ഈ നിറങ്ങൾ കിടപ്പുമുറിക്ക് നൽകാൻ പാടില്ല.
മഞ്ഞ നിറം
ഓരോരുത്തർക്കും വ്യത്യസ്തമായ ഇഷ്ടങ്ങളാണ് ഉള്ളത്. അതിനനുസരിച്ച് നമ്മൾ കിടപ്പുമുറികൾക്ക് നിറം നൽകാറുണ്ട്. പ്രകാശം കൂടിയ നിറമായതിനാൽ തന്നെ മഞ്ഞ നിറം ഉറക്കത്തെ ബാധിക്കാൻ സാധ്യത കൂടുതലാണ്. ഉറങ്ങി കിടക്കുമ്പോൾ നേരം വെളുത്തെന്ന് കരുതി എഴുനേൽക്കുകയും ഇതുമൂലം ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.
ചുവപ്പ്, ഓറഞ്ച് നിറങ്ങൾ
ബോൾഡായ നിറങ്ങളാണ് ചുവപ്പും, ഓറഞ്ചും. കാണാൻ ഭംഗിയുണ്ടെങ്കിലും കിടപ്പുമുറിയിൽ ഈ നിറങ്ങൾ നൽകാൻ പാടില്ല. ഇത് സമ്മർദ്ദം കൂട്ടാൻ കാരണമാകുന്നു. ഇതുമൂലം ശരിയായ രീതിയിൽ ഉറങ്ങാൻ സാധിക്കാതെയും വരുന്നു. അടുക്കള, ഓഫീസ് റൂം തുടങ്ങിയ മുറികൾക്ക് ഈ നിറങ്ങൾ നൽകുന്നതാണ് ഉചിതം.
കറുപ്പ്
കറുപ്പ് നിറം എന്നും ക്ലാസി ലുക്ക് നൽകാൻ സഹായിക്കുന്നു. എന്നാൽ കിടപ്പുമുറികൾക്ക് ഒരിക്കലും കറുത്ത നിറം നൽകാൻ പാടില്ല. ഇത് മുറിക്കുള്ളിൽ ഇരുണ്ട അന്തരീക്ഷം സൃഷ്ടിക്കുകയും ഗുഹ പോലെ അനുഭവപ്പെടുകയും ചെയ്യുന്നു. മുറികൾക്ക് കറുപ്പ് നിറം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വെള്ള നിറത്തോടൊപ്പം കലർത്തി പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം.
ഇഷ്ടപ്പെട്ട നിറങ്ങൾ
നിങ്ങൾക്കിഷ്ടമുള്ള നിറങ്ങളാണ് കിടപ്പുമുറികൾക്ക് നൽകേണ്ടത്. ആവശ്യമെങ്കിൽ വിദഗ്‌ധരുടെ സഹായം തേടുന്നത് നല്ലതായിരിക്കും. ഉചിതമായ നിറങ്ങൾ കിടപ്പുമുറികൾക്ക് നൽകുന്നതിലൂടെ നല്ല ഉറക്കം ലഭിക്കാനും സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു.


