ആഴ്ചയിൽ ഒരിക്കലെങ്കിലും ടോയ്‌ലറ്റ് സീറ്റ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ജോലി തിരക്കിനിടയിൽ വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയണമെന്നില്ല. എന്നാൽ വീട്ടിൽ നിർബന്ധമായും വൃത്തിയാക്കേണ്ട ചില പ്രധാന സ്ഥലങ്ങളുണ്ട്. ഈ ഭാഗങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ പലതരം അസുഖങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങൾ
ഭക്ഷണം പാകം ചെയ്യാനും, കഴിക്കാനും ഉപയോഗിക്കുന്ന സ്ഥലങ്ങൾ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ കണ്ടാൽ ഉടൻ തുടച്ചു കളയാം. സ്റ്റൗ ടോപ്, മൈക്രോവേവ്, എന്നിവയും ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാൽ ഉടൻ വൃത്തിയാക്കണം. വൃത്തിയാക്കാതെ ഇരുന്നാൽ ഇതിൽ അണുക്കൾ ഉണ്ടാവുകയും പിന്നീട വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. കൂടാതെ ഇതിലൂടെ അണുക്കൾ പെരുകുന്നു.
പാചകം ചെയ്യുന്ന സ്ഥലം
ഭക്ഷണം പാകം ചെയ്യുമ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ കുക്ക്ടോപ്പിൽ പറ്റിയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വെള്ളം ഉപയോഗിച്ച് ഇത്തരം സ്ഥലങ്ങൾ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഉടൻ വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് പറ്റിപ്പിടിക്കുകയും പിന്നീട് വൃത്തിയാക്കാൻ സാധിക്കാതെയും വരുന്നു. ഇതിലൂടെ അണുക്കൾ പെരുകാനും സാധ്യതയുണ്ട്. ഇത് മറ്റ് ഭക്ഷണ സാധനങ്ങളിലേക്കും പകരുന്നു.
കുളിമുറി
കുളിക്കുന്ന സ്ഥലത്ത് ഷാംപൂ, ഷേവിങ്ങ് ക്രീം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് വൃത്തിയാക്കിയില്ലെങ്കിൽ കറയായി പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ശുചിമുറി എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ടോയ്‌ലറ്റ് സീറ്റ്
ആഴ്ചയിൽ ഒരിക്കലെങ്കിലും ടോയ്‌ലറ്റ് സീറ്റ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃത്തിയില്ലാതെ ഉപയോഗിക്കുമ്പോൾ അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും രോഗം ഉണ്ടാവുകയും ചെയ്യുന്നു.


