ഈർപ്പവും ചൂടുമുള്ള, ഇരുട്ടുള്ള സ്ഥലങ്ങളിലാണ് പാറ്റകൾ വളരുന്നത്. അധികവും ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിൽ ഇവ കാണപ്പെടുന്നു.

ഒട്ടുമിക്ക വീടുകളിലെയും പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. അടുക്കള, ഡ്രെയിനേജിന്റെ ഭാഗങ്ങൾ, സ്റ്റോർ റൂം എന്നിവിടങ്ങളിൽ പാറ്റ ശല്യം നിരന്തരം ഉണ്ടാകുന്നു. പാറ്റകളിൽ ബാക്റ്റീരിയയുണ്ട്. ഇത് പലതരം രോഗങ്ങൾക്ക് വഴിവയ്ക്കുന്നു. അതിനാൽ തന്നെ അടുക്കളയിലെ പാറ്റ ശല്യം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പാറ്റയെ തുരത്താൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. പാറ്റയുടെ ശരീരത്തിൽ ഇ.കോളി, സാൽമൊണെല്ല എന്നി ബാക്റ്റീരിയകൾ ഉണ്ട്. പാറ്റയെ കൊല്ലുമ്പോൾ ഈ ബാക്റ്റീരിയകൾ ചുറ്റിലും പടരുകയും അണുബാധ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

2. ചത്ത പാറ്റയെ പ്രാണികളും ഉറുമ്പുകളും കഴിക്കാറുണ്ട്. ഇതും ബാക്റ്റീരിയകൾ പടരാൻ കാരണമാകാറുണ്ട്.

3. പാറ്റയെ ചവിട്ടി കൊല്ലുമ്പോൾ ദുർഗന്ധം ഉണ്ടാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് പാറ്റയെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കുമെങ്കിലും അണുക്കൾ പടരാനുള്ള സാധ്യത കൂടുതലാണ്.

4. ഈർപ്പവും ചൂടുമുള്ള, ഇരുട്ടുള്ള സ്ഥലങ്ങളിലാണ് പാറ്റകൾ വളരുന്നത്. അധികവും ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിൽ ഇവ കാണപ്പെടുന്നു. ഫ്രിഡ്ജിന്റെ ഇടയിലും, സിങ്കിന്റെ അടിഭാഗത്തും, ഗ്യാസ് സ്റ്റൗവിന്റെ അടുത്തുമൊക്കെ നിരന്തരം പാറ്റ വരാറുണ്ട്. ഇത്തരം സ്ഥലങ്ങളിലാണ് പാറ്റയെ തുരത്താനുള്ള സ്പ്രേ അടിക്കേണ്ടത്.

5. വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ മറക്കരുത്. മാലിന്യങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത്തരം ജീവികളുടെ ശല്യം വർധിക്കുന്നത്.

6. അടുക്കളയിലെ ഓരോ കോണിലും വയണ ഇല സൂക്ഷിക്കുന്നത് പാറ്റയെ തുരത്താൻ സഹായിക്കും. ഗ്രാമ്പു, കറുവപ്പട്ട, വെപ്പ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ പാറ്റയ്ക്ക് കഴിയില്ല.

7. വേപ്പെണ്ണയിൽ കുറച്ച് വെള്ളം ചേർത്ത് പാറ്റ വരുന്ന സ്ഥങ്ങളിൽ സ്പ്രേ ചെയ്യാം. ഇത് പാറ്റയുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.