ഈർപ്പം ഉണ്ടാകുമ്പോഴും, ശരിയായ രീതിയിൽ സൂക്ഷിക്കാതെ വരുമ്പോഴുമാണ് അരിയിൽ കീടശല്യം ഉണ്ടാവുന്നത്. രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്തമായ രീതിയിൽ കീടങ്ങളെ അകറ്റാൻ സാധിക്കും.
അരിയില്ലാത്ത അടുക്കളയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അരി ഒരുമിച്ച് വാങ്ങി സൂക്ഷിക്കുന്ന രീതിയാണ് നമുക്കുള്ളത്. എന്നാൽ അരി വാങ്ങി സൂക്ഷിക്കുമ്പോൾ അതിൽ കീടങ്ങളുടെ ശല്യം ഉണ്ടാകുന്നു. ഈർപ്പം ഉണ്ടാകുമ്പോഴും, ശരിയായ രീതിയിൽ സൂക്ഷിക്കാതെ വരുമ്പോഴുമാണ് ഇത്തരത്തിൽ കീടശല്യം ഉണ്ടാവുന്നത്. രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്തമായ രീതിയിൽ കീടങ്ങളെ അകറ്റാൻ സാധിക്കും. ഇത്രയും മാത്രം ചെയ്താൽ മതി.
വയണ ഇല
കീടങ്ങളെ തുരത്താൻ വയണ ഇല നല്ലതാണ്. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കീടങ്ങൾക്ക് സാധിക്കില്ല. വായുകടക്കാത്ത പാത്രത്തിൽ അരി സൂക്ഷിച്ചതിന് ശേഷം അതിലേക്ക് ഉണങ്ങിയ വയണ ഇല ഇട്ടുവയ്ക്കാം. ഇതിന്റെ ശക്തമായ ഗന്ധം കാരണം കീടങ്ങൾ വരുകയില്ല. ഇങ്ങനെ ചെയ്യുമ്പോൾ അരി എത്രദിവസം വരെയും കേടുവരാതിരിക്കുന്നു.
വേപ്പില
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വേപ്പില. ഇതിന് കീടങ്ങളെ അകറ്റി നിർത്താനും സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധം കീടങ്ങൾക്ക് ഇഷ്ടമില്ലാത്തതാണ്. അതിനാൽ തന്നെ അരി സൂക്ഷിക്കുന്ന പാത്രത്തിലേക്ക് കുറച്ച് വേപ്പില ഇട്ടുവയ്ക്കുന്നത് കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കീടങ്ങൾക്ക് സാധിക്കില്ല. അരി വായുകടക്കാത്ത പാത്രത്തിലാക്കി വെളുത്തുള്ളിയിട്ട് അടച്ച് സൂക്ഷിക്കാം. ഇത് അരി കേടുവരാതിരിക്കാൻ സഹായിക്കുന്നു.
ഗ്രാമ്പു
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. അരി സൂക്ഷിക്കുന്ന പാത്രത്തിൽ ഗ്രാമ്പു ഇട്ടുവയ്ക്കണം. ഇത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
പുതിന ഇല
പുതിന ഇല ഉപയോഗിച്ചും കീടങ്ങളെ അകറ്റി നിർത്താൻ സാധിക്കും. പുതിന ഇല നന്നായി ഉണക്കിയതിന് ശേഷം അരി സൂക്ഷിക്കുന്ന പാത്രത്തിൽ ഇട്ടുവയ്ക്കാം. ഇതിന്റെ ഗന്ധം കീടങ്ങൾക്ക് ഇഷ്ടമില്ലാത്തതാണ്.
സൂര്യപ്രകാശം
അരി സൂര്യപ്രകാശം കൊള്ളിക്കുന്നതിലൂടെ കീടങ്ങൾ വരുന്നതിനെ തടയാൻ സാധിക്കും. നല്ല വെയിലുള്ള സമയത്ത് അരി ഉണക്കാൻ വയ്ക്കാം. കുറഞ്ഞത് 5 മണിക്കൂർ എങ്കിലും ഇത് സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ സൂക്ഷിക്കണം.


