മുട്ട, പാൽ, ക്രീം തുടങ്ങിയ സാധനങ്ങൾ പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കേടാവാൻ സാധ്യതയുണ്ട്.

ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ വേണ്ടിയാണ് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. ശരിയായ രീതിയിൽ ഭക്ഷണം സൂക്ഷിച്ചില്ലെങ്കിൽ, ഇത് കേടുവരാനും സാധ്യതയുണ്ട്. ഈ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ ഇങ്ങനെ സൂക്ഷിച്ച് നോക്കൂ.

ബാക്കിവന്ന ഭക്ഷണങ്ങൾ

ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ പാത്രത്തിലാക്കിയോ അടച്ചോ സൂക്ഷിക്കണം. വായു അകത്തേക്ക് കടക്കാത്ത വിധത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. പഴക്കമുള്ള ഭക്ഷണങ്ങൾ ആദ്യം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നന്നായി ചൂടാക്കിയതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേടുവരാതിരിക്കും. അതേസമയം പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ കളയാൻ ശ്രദ്ധിക്കണം.

മൽസ്യം, മാംസം

ഇത്തരം സാധനങ്ങൾ ഫ്രിഡ്ജിൽ ഏതെങ്കിലും ഭാഗത്ത് സൂക്ഷിക്കാൻ പാടില്ല. ഇറച്ചിയും മത്സ്യവും അടച്ച് സൂക്ഷിക്കാൻ മറക്കരുത്. തുറന്ന് വെച്ചാൽ അതിൽ നിന്നും അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ക്ഷീരോത്പന്നങ്ങൾ

ഫ്രിഡ്ജിൽ പാൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം. മുട്ട, പാൽ, ക്രീം തുടങ്ങിയ സാധനങ്ങൾ പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കേടാവാൻ സാധ്യതയുണ്ട്. പാൽ സൂക്ഷിക്കാൻ ഫ്രിഡ്ജിൽ ക്രമീകരിച്ച സ്ഥലം ഉപയോഗിക്കുന്നതാണ് നല്ലത്.

പഴങ്ങളും പച്ചക്കറിയും

പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജിനുള്ളിൽ പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. എല്ലാത്തരം പഴങ്ങളും ഒരുമിച്ച് വയ്ക്കുന്നത് ഒഴിവാക്കാം. ഇത് പഴങ്ങൾ എളുപ്പത്തിൽ കേടാവാൻ കാരണമാകുന്നു. പച്ചക്കറിയും പഴങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് കഴുകേണ്ടതില്ല. ഈർപ്പം തങ്ങി നിന്നാൽ പഴങ്ങളിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.