ശരിയായ രീതിയിൽ സാധനങ്ങൾ വാരിവലിച്ചിടാതെ അടുക്കള ഉപയോഗിച്ചാൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതിനാൽ തന്നെ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണിത്. എന്നാൽ എന്നും വൃത്തിയായി സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയായ രീതിയിൽ സാധനങ്ങൾ വാരിവലിച്ചിടാതെ അടുക്കള ഉപയോഗിച്ചാൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.വൃത്തിയാക്കാം
ഉപയോഗം കഴിയുന്നതിന് അനുസരിച്ച് അടുക്കള വൃത്തിയാക്കണം. എന്നും അടുക്കള വൃത്തിയോടെ സൂക്ഷിക്കുന്നത് ജോലി എളുപ്പമാക്കുന്നു.
2. മാലിന്യങ്ങൾ നീക്കം ചെയ്യാം
ഭക്ഷണ മാലിന്യങ്ങളും മറ്റും അടുക്കളയിൽ വാരിവലിച്ചിടരുത്. ഇത് അണുക്കൾ പടരാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. അതിനാൽ തന്നെ ശരിയായ രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ ശ്രദ്ധിക്കണം.
3. അടുക്കും ചിട്ടയും വേണം
അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ അതാത് സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അടുക്കള വൃത്തിയില്ലാതെ തോന്നും. എപ്പോഴും അടുക്കും ചിട്ടയോടും അടുക്കള സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
4. അടുക്കള ഉപകരണങ്ങൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇടയ്ക്കിടെ കഴുകി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിൽ നിന്നും ദുർഗന്ധം ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
5. സിങ്ക് വൃത്തിയാക്കാം
അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് സിങ്കിലാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ ഇത് വൃത്തിയാക്കാൻ മറക്കരുത്. സിങ്കിൽനിന്നും അണുക്കൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.
6. കട്ടിങ് ബോർഡ്
പച്ചക്കറികൾ മുറിക്കാൻ അടുക്കള കൗണ്ടർടോപുകൾ വൃത്തികേടാക്കേണ്ടതില്ല. പകരം കട്ടിങ് ബോർഡ് ഉപയോഗിക്കാവുന്നതാണ്. ഇത് പാചകം എളുപ്പമാക്കുന്നു.


