കല്യാണം കഴിഞ്ഞ് കുട്ടികളാകുമ്പോൾ വീട്ടിൽ വലിയ മാറ്റങ്ങളുണ്ടാകും. പ്രത്യേകിച്ചും അച്ഛനമ്മമാരുടെ ജീവിതത്തിൽ. ആദ്യമായി മാതാപിതാക്കൾ ആകുന്ന ദമ്പതിമാരുടെ ജീവിതശൈലി തന്നെ അടിമുടി മാറും
കല്യാണം കഴിഞ്ഞ് കുട്ടികളാകുമ്പോൾ വീട്ടിൽ വലിയ മാറ്റങ്ങളുണ്ടാകും. പ്രത്യേകിച്ചും അച്ഛനമ്മമാരുടെ ജീവിതത്തിൽ. ആദ്യമായി മാതാപിതാക്കൾ ആകുന്ന ദമ്പതിമാരുടെ ജീവിതശൈലി തന്നെ അടിമുടി മാറും. മാറ്റത്തിന് അനുസരിച്ച് അച്ഛനമ്മമാർ മാറുന്നതാണ് നമ്മൾ പതിവായി കാണുന്നത്. എന്നാൽ ഇവിടെ ഒരു പിതാവ് മക്കളെ വളർത്തുന്നതിൽ മാനസിക സമ്മർദ്ദം കൊണ്ട് വീടുവിട്ട് മുറ്റത്ത് ടെന്റ് അടിച്ചു താമസിക്കുകയാണ്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സ്വദേശിയായ സ്റ്റുവർട്ടിനും അദ്ദേഹത്തിന്റെ ഭാര്യ ക്ലോയിക്കും രണ്ട് മക്കളാണുള്ളത്. രണ്ട് വയസ്സുള്ള മകനും അടുത്തിടെ ജനിച്ച ഒരു കുഞ്ഞും.
ജോലി തിരക്കിനിടയിൽ രണ്ട് കുട്ടികളെ കൂടി നോക്കി വളർത്തുന്നത് വലിയ കഷ്ടപാടാണെന്നാണ് സ്റ്റുവർട്ടിന്റെ പക്ഷം. ജോലി തിരക്കിനിടയിൽ വീട്ടിലെ കാര്യങ്ങൾക്കൊപ്പം കുട്ടികളെ കൂടെ നോക്കാൻ കഴിയുന്നില്ല എന്നാണ് സ്റ്റുവർട്ട് പറയുന്നത്. കുട്ടികൾ ജനിച്ച് കഴിയുമ്പോൾ അമ്മമാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇവിടെ സമ്മർദ്ദം പിതാവിനാണ് ഉണ്ടായിരിക്കുന്നത്. ഇതേതുടർന്നാണ് സ്റ്റുവർട്ട് വീടുവിട്ടിറങ്ങി മുറ്റത്ത് ടെന്റ് അടിച്ച് താമസം തുടങ്ങിയത്. ഇതിന് ശേഷം തനിക്ക് മാനസികമായി ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും ഇപ്പോൾ ജോലി കാര്യങ്ങൾ നന്നായി ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ടെന്നുമാണ് ടെന്റിലേക്ക് താമസം മാറിയതിന് ശേഷം സ്റ്റുവർട്ട് പറയുന്നത്.
സ്റ്റുവർട്ടിന്റെ മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കിയ ഭാര്യ ക്ലോയി ഭർത്താവിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് തന്നെ താമസിക്കുന്നത് കൊണ്ട് കുട്ടികൾക്കും പിതാവിനെ കാണാത്തതിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതേസമയം ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കായതിനെ തുടർന്നാണ് സ്റ്റുവർട്ട് വീട് വിട്ടിറങ്ങിയതെന്നാണ് പ്രദേശവാസികൾ കരുതിയിരുന്നത്.
പേസ്റ്റ് ഉണ്ടോ? എന്നാൽ ഇനി അനായാസം തേപ്പുപെട്ടിയിലെ കറ കളയാം
