ലിവിങ് റൂം, ബെഡ്‌റൂം എന്നിവയ്ക്ക് മാത്രമല്ല ഡൈനിങ് റൂമിനും നല്ല നിറങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കണം. ഡൈനിങ് റൂമിന് നിറം നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഭക്ഷണം സമാധാനമായി ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതിനനുസരിച്ച് ആവണം ഡൈനിങ് റൂമും ഒരുക്കേണ്ടത്. നിറങ്ങൾക്ക് വീടിന്റെ ആംബിയൻസിനെ സ്വാധീനിക്കാൻ സാധിക്കും. പണ്ടുള്ളതിൽ നിന്നും നിരവധി മാറ്റങ്ങൾ ഇന്ന് വീട് നിർമ്മാണത്തിൽ വന്നുകഴിഞ്ഞു. ലിവിങ് റൂം, ബെഡ്‌റൂം എന്നിവയ്ക്ക് മാത്രമല്ല ഡൈനിങ് റൂമിനും നല്ല നിറങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കണം. ഈ നിറങ്ങൾ നൽകുന്നത് ഒഴിവാക്കാം.

നിയോൺ നിറങ്ങൾ

നല്ല പ്രകാശമുള്ള നിറങ്ങൾ ഡൈനിങ് റൂമിന് നൽകുന്നത് ഒഴിവാക്കാം. കാഴ്ച്ചയിൽ ഇത്തരം നിറങ്ങൾ സമ്മർദ്ദം കൂട്ടുന്നതായി അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. കൂടാതെ ഇത് മുറിയിൽ റിഫ്ലെക്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതിനാൽ തന്നെ നിയോൺ നിറങ്ങൾ ഡൈനിങ്ങിന് കൊടുക്കുന്നത് ഒഴിവാക്കാം.

ഗ്രേ നിറങ്ങൾ

കാഴ്ച്ചയിൽ ഇത് ലളിതമായി തോന്നുമെങ്കിലും ഇത്തരം നിറങ്ങൾ ഡൈനിങ് റൂമിനെ മങ്ങിയതുപോലെയാക്കുന്നു. ചുറ്റും ശാന്തമായ അന്തരീക്ഷം ലഭിക്കാൻ എർത്ത് ടോണുകൾ, മ്യുട്ടഡ് നിറങ്ങൾ എന്നിവ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ടെറാക്കോട്ട, കോഫി, ആർമി ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഡൈനിങ് റൂമിന് അനുയോജ്യമാണ്.

കോൾഡ് വൈറ്റ്

വെള്ള നിറം എപ്പോഴും ക്ലാസ് ലുക്ക് നൽകുന്നു. എന്നാൽ ഡൈനിങ് റൂമിന് ഇത്തരം നിറങ്ങൾ അനുയോജ്യമല്ല. അതിനാൽ തന്നെ ന്യൂട്രൽ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ബോൾഡ് ഓറഞ്ച്

ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കടും നിറത്തിലുള്ള ഓറഞ്ച് ഒരിക്കലും ഡൈനിങ് റൂമിന് നൽകരുത്. ഒലിവ് ഗ്രീൻ പോലുള്ള നിറങ്ങൾ നൽകുന്നത് ഡൈനിങ് റൂമിനെ കൂടുതൽ സ്വീകാര്യമാക്കുന്നു.

പേസ്റ്റൽ യെല്ലോ

പേസ്റ്റൽ യെല്ലോ ഒരിക്കലും ഡൈനിങ് റൂമിന് നൽകരുത്. ഇത് കാഴ്ച്ചയിൽ ഡൈനിങ് റൂമിനെ മനോഹരമല്ലാതാക്കുന്നു. മസ്റ്റാർഡ് പോലുള്ള നിറങ്ങൾ നൽകുന്നതാണ് കൂടുതൽ ഉചിതം.