പല നിറത്തിലും ആകൃതിയിലുമുള്ള മെഴുകുതിരികൾ ഇന്ന് ലഭ്യമാണ്. ഇത്തരം സാധനങ്ങൾ വീടിനൊരു വാം ആംബിയൻസ് നൽകുന്നു.
വീട് എപ്പോഴും അലങ്കരിച്ച് മോടി കൂട്ടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. പല വിധത്തിലുള്ള സാധനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ എല്ലാത്തരം വസ്തുക്കളും നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല. ചില സാധനങ്ങൾ നമ്മൾ അറിഞ്ഞോ അറിയാതെയോ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നതാണ്. കുറഞ്ഞ ചിലവിൽ പ്രകൃതിദത്തമായ രീതിയിൽ വീടിന്റെ ആംബിയൻസ് വർധിപ്പിക്കാൻ ചെയ്തു നോക്കൂ.
- ചെടികൾ കൊണ്ട് അലങ്കരിക്കാം
അലങ്കാരത്തിനുമപ്പുറം ഇൻഡോർ പ്ലാന്റുകൾ ഇന്ന് വീട്ടിലെ ആവശ്യവസ്തുവായി മാറിയിരിക്കുകയാണ്. വായുവിനെ ശുദ്ധീകരിക്കുകയും വീടിനുള്ളിൽ പോസിറ്റീവ് എനർജി നൽകാനും ചെടികൾക്ക് സാധിക്കും. നല്ല ഭംഗിയുള്ള പോട്ടുകളിലാക്കി ചെടി വളർത്താവുന്നതാണ്. അതേസമയം ഓരോ ചെടികൾക്കും വ്യത്യസ്തമായ പരിപാലനമാണ് ആവശ്യം.
2. റഗ്ഗ് ഉപയോഗിക്കാം
വീടിനുള്ളിൽ ആഡംബര ലുക്ക് ലഭിക്കാൻ റഗ്ഗിടാവുന്നതാണ്. സിന്തറ്റിക് ഫ്ലോർ കവറുകൾ ഉപയോഗിക്കുന്നതിനേക്കാളും ഭംഗി ലഭിക്കുന്നത് ഇത്തരം വസ്തുക്കൾക്കാണ്. അതിനാൽ തന്നെ വീടിന്റെ ഫ്ലോർ അലങ്കരിക്കാൻ റഗ്ഗ് തന്നെ ധാരാളമാണ്.
3. മെഴുകിതി ഉപയോഗിച്ച് അലങ്കരിക്കാം
മെഴുകുതിരി ഉപയോഗിച്ചും വീടിനുള്ളിലെ ആംബിയൻസ് മാറ്റാൻ സാധിക്കും. പല നിറത്തിലും ആകൃതിയിലുമുള്ള മെഴുകുതിരികൾ ഇന്ന് ലഭ്യമാണ്. ഇത്തരം സാധനങ്ങൾ വീടിനൊരു വാം ആംബിയൻസ് നൽകുന്നു. ഇത് വീടിനെ കൂടുതൽ മനോഹരമാക്കുന്നു.


