Asianet News MalayalamAsianet News Malayalam

തേനും നാരങ്ങ നീരും കഴിക്കുന്നത് ശീലമാക്കൂ

തടി കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് തേനും നാരങ്ങ നീരും. ദിവസവും വെറും വയറ്റിൽ രണ്ട് സ്പൂൺ തേനിൽ അൽപം നാരങ്ങ നീര് ചേർത്ത് കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. തേനിൽ ധാരാളം ആന്റി ഒാക്സിഡന്റ് അടങ്ങിയിട്ടുണ്ട്. മ‌െറ്റബോളിസം കൂട്ടാൻ സഹായിക്കുന്നതിനാൽ ഭക്ഷണത്തിൽ നിന്നും അധികമായി ശരീരത്തിൽ എത്തുന്ന കൊഴുപ്പും ഊർജവും ഡിപ്പോസിറ്റ് ചെയ്യാതെ നോക്കുന്നു. 
 

honey and lemon is good for weight loss
Author
Trivandrum, First Published Dec 11, 2018, 8:44 AM IST

തടി കുറയ്ക്കാൻ പല വഴികളുണ്ട്. ക്യത്യമായ ഡയറ്റ് ചെയ്താൽ തടി വളരെ എളുപ്പം കുറയ്ക്കാനാകും. പക്ഷേ ഡയറ്റ് എത്ര കൃത്യമായി ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എല്ലാവരുടെയും വീട്ടിലും തേനും നാരങ്ങയും ഉണ്ടാകുമല്ലോ. തടി കുറയ്ക്കാൻ വളരെ നല്ലതാണ് തേനും നാരങ്ങയും. തേനിൽ ധാരാളം ആന്റി ഒാക്സിഡന്റ് അടങ്ങിയിട്ടുണ്ട്. മ‌െറ്റബോളിസം കൂട്ടാൻ സഹായിക്കുന്നതിനാൽ ഭക്ഷണത്തിൽ നിന്നും അധികമായി ശരീരത്തിൽ എത്തുന്ന കൊഴുപ്പും ഊർജവും ഡിപ്പോസിറ്റ് ചെയ്യാതെ നോക്കുന്നു. 

തേനും നാരങ്ങ നീരും ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തടി കുറയ്ക്കാൻ സഹായിക്കുന്നു.  തേനിലെ ഊർജത്തിന്റെ അളവ് പഞ്ചസാരയ്ക്ക് തുല്യമായതിനാൽ കൂടുതൽ ഉപയോഗിച്ചാൽ വിപരീതഫലമായിരിക്കും ലഭിക്കുക. രണ്ട് സ്പൂൺ തേനിൽ ഒരു സ്പൂൺ നാരങ്ങ നീര് ചേർത്ത് കഴിക്കുകയാണ് വേണ്ടത്. 

തടി കുറയ്ക്കാൻ മറ്റൊരു മരുന്നാണ് ഇഞ്ചി. ഇഞ്ചി നീരും തേനും ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഒരു കാരണവശാലും പഞ്ചസാര ചേർക്കരുത്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ വളരെ നല്ലതാണ് വെളുത്തുള്ളി. ഒരു സ്പൂൺ തേനിൽ അൽപം വെളുത്തുള്ളി ചേർത്ത് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ ​ഗുണം ചെയ്യും. 

Follow Us:
Download App:
  • android
  • ios