തേന്‍ ദിവസവും കഴിക്കുന്നത് ചില രോഗങ്ങളെ അകറ്റാന്‍ സഹായിക്കും
തേന് കഴിക്കാന് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രുചി മാത്രമല്ല, ഇവ ആരോഗ്യവും തരും. തികച്ചും പ്രകൃതിദത്തമായ ഒന്നാണ് തേന്. തേനില് ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്സ്യം, സോഡിയം ക്ലോറിന്, സള്ഫര്, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനും ചര്മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം തേന് ഉപയോഗിക്കുന്നുണ്ട്. തേന് ദിവസവും കഴിക്കുന്നത് ചില രോഗങ്ങളെ അകറ്റാന് സഹായിക്കും.
ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില് കൂടിവരികയാണ്. തേനിലെ ആന്റിഓക്സിഡന്റുകള് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള് ചുരുങ്ങുന്നതു തടയാന് സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്ദ്ധിപ്പിയ്ക്കാനുമാകും. ഹൃദയാരോഗ്യത്തിന് നേരായ രീതിയിലെ രക്തപ്രവാഹം ഏറെ അത്യാവശ്യമാണ്. ദിവസവും ഒരു സ്പൂണ് തേന് കുടിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന് സഹായിക്കും.
