ഒരു വയസ് കഴിഞ്ഞാലാണ് കുട്ടികളിൽ ആസ്ത്മരോ​ഗം പിടിപെടുന്നത്. ബ്രോങ്കിയോലൈറ്റിസ്, ന്യൂമോണിയ എന്നിവ ഉണ്ടായാൽ കുട്ടികൾക്ക് ശ്വാസതടസ്സവും ചുമയും പിന്നീട് ആസ്ത്മയും ഉണ്ടാകാൻ സാധ്യതയേറെയാണ്. ഈ രോഗം ജനിതക പാരിസ്ഥിതിക കാരണങ്ങളാൽ ഉണ്ടാകുന്നു. അതിനാൽ മാതാപിതാക്കള്‍ക്ക് ആസ്ത്മയുണ്ടെങ്കിൽ കുട്ടികൾക്ക് വരാൻ സാധ്യതയുണ്ട്. 

കുട്ടികളെ ബാധിക്കുന്ന വളരെ സാധാരണമായ ആരോ​ഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ആസ്ത്മ. പലകാരണങ്ങൾ കൊണ്ടാണ് കുട്ടികളിൽ ആസ്ത്മ പിടിപ്പെടുന്നത്. കുട്ടികളില്‍ ആസ്ത്മ പല രീതികളില്‍ പ്രത്യക്ഷപ്പെടുകയും വിവിധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. ഒരു വയസ് കഴിഞ്ഞാലാണ് കുട്ടികളിൽ ആസ്ത്മരോ​ഗം പിടിപെടുന്നത്. 

ബ്രോങ്കിയോലൈറ്റിസ്, ന്യൂമോണിയ എന്നിവ ഉണ്ടായാൽ കുട്ടികൾക്ക് ശ്വാസതടസ്സവും ചുമയും പിന്നീട് ആസ്ത്മയും ഉണ്ടാകാൻ സാധ്യതയേറെയാണ്. ഈ രോഗം ജനിതക പാരിസ്ഥിതിക കാരണങ്ങളാൽ ഉണ്ടാകുന്നു. അതിനാൽ മാതാപിതാക്കള്‍ക്ക് ആസ്ത്മയുണ്ടെങ്കിൽ കുട്ടികൾക്ക് വരാൻ സാധ്യതയുണ്ട്. ചുറ്റുപാടുമുള്ള പൊടികള്‍, പഞ്ഞി, തുണി, കടലാസ്, തടിസാധനങ്ങളുടെ ഇടയിലെ പൊടി എന്നിവ അലർജിക്ക് കാരണമാകാം. 

വളര്‍ത്തു മൃഗങ്ങൾ, പൂച്ച, പട്ടി, പക്ഷികൾ എന്നിവയുടെ സാമീപ്യവും അലർജി ഉണ്ടാക്കാം. ചില കുട്ടികളിൽ ജലദോഷമോ പനിയോ വരുമ്പോള്‍ മാത്രമാണ് ശ്വാസമുട്ടലും നീണ്ടുനിൽക്കുന്ന ചുമയും ഉണ്ടാവുക. പ്ലേ സ്കൂളിലും ഡേ കെയറിലും പോകുന്ന കുട്ടികള്‍ക്ക് ഇത് അടുത്തടുത്ത് വരാറുണ്ട്. ഇത് ആസ്ത്മ രോഗമാകണമെന്നില്ല. 5–6 വയസ്സു കഴിയുമ്പോൾ തനിയെ മാറും. മറ്റ് അലർജി രോഗങ്ങൾ, ഉദാഹരണത്തിന് അറ്റോപി (തൊലിപ്പുറത്തെ അലർജി), തടിപ്പുകൾ, നീണ്ടു നിൽക്കുന്ന തുമ്മൽ, കണ്ണുചൊറിച്ചിൽ എന്നിവയോടൊപ്പം വരുന്ന ആസ്ത്മരോഗം നീണ്ടു നിൽക്കാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 
ബഡ്ഷീറ്റുകൾ വൃത്തിയായി വയ്ക്കുക
പൊടിയുണ്ടാകാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങൾ നൽകരുത്.
കമ്പിളി, പഞ്ഞി സാധനങ്ങൾ ഒഴിവാക്കുക. 
വളർത്തുമൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. 
വീട് പൊടിയും ചെളിയുമില്ലാതെ സൂക്ഷിക്കുക.