Asianet News MalayalamAsianet News Malayalam

​ഗർഭകാലത്ത് നാരങ്ങ വെള്ളം കുടിക്കാമോ?

ആദ്യത്തെ മൂന്ന്‌ മാസം ഗര്‍ഭിണികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്‌ ഛര്‍ദിയും ക്ഷീണവും. രാവിലെ എഴുന്നേറ്റ ഉടന്‍ ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ട്‌. ഗര്‍ഭകാലത്ത്‌ ഛര്‍ദി ശമിക്കാന്‍ നല്ലൊരു പ്രതിവിധിയാണ്‌ നാരങ്ങ വെള്ളമെന്ന്‌ മിക്ക പഠനങ്ങളും പറയുന്നു. ഒരു നാരങ്ങയില്‍ 17 കലോറിയാണ്‌ അടങ്ങിയിട്ടുള്ളത്‌. കാത്സ്യം, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്ത്‌ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

Is It Safe To Drink Lemon Water During Pregnancy?
Author
Trivandrum, First Published Feb 4, 2019, 6:35 PM IST

ഗര്‍ഭകാലത്ത്‌ നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആദ്യത്തെ മൂന്ന്‌ മാസം ഗര്‍ഭിണികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്‌ ഛര്‍ദിയും ക്ഷീണവും. രാവിലെ എഴുന്നേറ്റ ഉടന്‍ ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ട്‌. ഗര്‍ഭകാലത്ത്‌ ഛര്‍ദി ശമിക്കാന്‍ നല്ലൊരു പ്രതിവിധിയാണ്‌ നാരങ്ങ വെള്ളമെന്ന്‌ ക്രിസ്‌ ഷായുടെ ലെമണ്‍ ഹെല്‍ത്ത്‌ ബെനിഫിറ്റ്‌സ് എന്ന പുസ്തകത്തിൽ പറയുന്നു. 

നാരങ്ങയെ പോലെ തന്നെ ഏറെ ഗുണമുള്ള ഒന്നാണ്‌ നാരങ്ങയുടെ തൊലിയും. ഒരു നാരങ്ങയില്‍ 17 കലോറിയാണ്‌ അടങ്ങിയിട്ടുള്ളത്‌. കാത്സ്യം, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്ത്‌ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഗര്‍ഭകാലത്തെ ഡയറ്റ്‌ പ്ലാനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്‌ നാരങ്ങ. സിട്രിക്ക്‌ ആസിഡ്‌ ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്തെ ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും സഹായിക്കുന്നു. 

Is It Safe To Drink Lemon Water During Pregnancy?

രാവിലെയുള്ള മനംപിരട്ടല്‍ ശമിക്കാന്‍ ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്‌ നാരങ്ങ വെള്ളം കുടിക്കുന്നത്‌ ഗുണം ചെയ്യുമെന്ന്‌ അമേരിക്കന്‍ പ്രെഗ്നസി അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത്‌ ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക്‌ ആസിഡ്‌ കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. ഛര്‍ദി പോലെ തന്നെ ഗര്‍ഭകാലത്തെ മറ്റൊരു പ്രശ്‌നമാണ്‌ മലബന്ധം.

 ദിവസവും ഒന്നോ രണ്ടോ ഗ്ലാസ്‌ നാരങ്ങ വെള്ളം കുടിക്കുന്നത്‌ മലബന്ധം മാറ്റാനും സഹായിക്കുമെന്ന്‌ സോണാലി റൂഡറിന്റെ നാച്ചറ്വല്‍ പ്രെഗ്നസി കുക്ക്‌ബുക്കില്‍ പറയുന്നു. ഗര്‍ഭകാലത്ത്‌ ജലദോഷം, ചുമ, പനി എന്നിവ വരാതിരിക്കാന്‍ നാരങ്ങ വെള്ളത്തില്‍ അല്‍പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഏറെ സഹായകമാകും. പിഎച്ച്‌ ലെവല്‍ നിയന്ത്രിക്കാനും കാലിലും കൈയ്യിലും നീര്‌ വരുന്നത്‌ തടയാനും നാരങ്ങ വെള്ളം കുടിക്കുന്നത്‌ നല്ലതാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. 

Follow Us:
Download App:
  • android
  • ios