നിങ്ങൾ പകൽ ഉറങ്ങുന്ന ആളാണോ. പകലുറക്കം ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. പകൽ ഉറങ്ങിയാൽ നിരവധി അസുഖങ്ങളാകും പിടിപെടുക. പകൽ ഉറങ്ങിയാൽ മറവിരോ​ഗം ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു. തലച്ചോറിൽ ഉണ്ടാകുന്ന അമിലോയ്ഡ് പ്ലേക്‌സിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. രാത്രി ആവശ്യത്തിന് ഉറക്കം കിട്ടാതെ വരികയും അതിനാൽ പകൽ ഉറക്കം തൂങ്ങി നടക്കുകയും ചെയ്യുന്നവരിൽ ബ്രെയിനിനെ കൊല്ലുന്ന ഈ അമിലോയ്ഡ് പ്ലേഗ്‌സിന്റെ സാന്നിധ്യം ഉണ്ടാവുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. 

70 വയസ് കഴിഞ്ഞ ഡിമെൻഷ്യ ബാധിതരല്ലാത്ത 283 പേരിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് മണിക്കൂർ കൂടുതലുള്ള ഉറക്കം ആരോഗ്യത്തിന് നല്ലതല്ല. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ടെന്നും ​ഗവേഷകർ പറയുന്നു. പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

 പകൽ ഉറങ്ങിയാൽ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങളും പിടിപെടാം. പകലുറക്കം അമിത ക്ഷീണം, അലസത, ഓർമക്കുറവ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് പിറ്റ്സ്ബർ​ഗ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.