പഞ്ചനക്ഷത്ര ഹോട്ടലുകളേക്കാള്‍ അത്യാഡംബര സൗകര്യമുള്ളവയാണ് സെവന്‍ സ്റ്റാര്‍ പദവിയുള്ളവ. ഇന്ത്യയില്‍ത്തന്നെ അത്യപൂര്‍വ്വം സെവന്‍ സ്റ്റാര്‍ ഹോട്ടലുകളാണുള്ളത്. ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ സൗകര്യങ്ങള്‍ തീവണ്ടിയില്‍ ലഭ്യമായാലോ? അതെ ലോകത്തെ ഏറ്റവും അത്യാഡംബരപൂര്‍ണമായ തീവണ്ടിയെ ഒന്നു പരിചയപ്പെടാം. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് പെരുമയുള്ള ജപ്പാനിലാണ് ഈ അത്യാഡംബര തീവണ്ടി. വടക്കന്‍ ജപ്പാനിലാണ് ഷികി-ഷിമ എന്ന ആഡംബര തീവണ്ടി. ഒരാള്‍ക്ക് ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാല്‍, നാലു പകലും മൂന്നു രാത്രിയും ഈ തീവണ്ടിയിലെ ആഡംബരസൗകര്യങ്ങളില്‍ അഭിരമിച്ച് യാത്രചെയ്യാം. ടോക്യോയില്‍നിന്ന് വടക്കന്‍ ജപ്പാനിലെ പ്രകൃതിസൗന്ദര്യം തുളുമ്പിനില്‍ക്കുന്ന സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടിയുടെ സഞ്ചാരം. ഇളംസ്വര്‍ണ നിറത്തിലുള്ള ഈ തീവണ്ടിയില്‍ ഒരു ആഡംബരഹോട്ടലില്‍ ലഭ്യമാകുന്ന സ്യൂട്ട്, നീന്തല്‍ക്കുളം, ബാത്ത്ടബ്, ബാര്‍, പിയാനോ സോണ്‍, കാഴ്‌ചകള്‍ കാണാന്‍ വിശാലമായ ഇടം എന്നിവയൊക്കെയുണ്ട്.
ഈ അത്യാഡംബര ട്രെയിനിന്റെ വിവിധ ചിത്രങ്ങള്‍ കാണാം...




