ഡാനിയ്ക്ക് മൈഗ്രേന്‍ എന്നാണ് ഡോക്ടര്‍ വിലയിരുത്തിയത്.
58കാരനായ ഡാനി ഹണ്ടിന് നാളുകളായി കടുത്ത തലവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ഡാനിയ്ക്ക് മൈഗ്രേന് എന്നാണ് ഡോക്ടര് വിലയിരുത്തിയത്. എന്നാല് അത് കണ്ണിലെ ക്യാന്സറിന്റെ ലക്ഷണമായിരുന്നു. കണ്ണിന്റെ ഭാഗത്തായി വളര്ന്നുവന്ന ഒരു ട്യൂമര് ആയിരുന്നു അപകടമായത്.
ക്യാന്സറാണെന്ന് കണ്ടെത്താന് വൈകിയതോടെ ഡാനിയുടെ വലത് കണ്ണും മൂക്കിന്റെ എല്ലും താടിയും നീക്കം ചെയ്യോണ്ടിവന്നു. ഇതോടെ ഡാനിയുടെ മുഖത്തിന്റെ ഒരു ഭാഗത്ത് ഒരു വലിയ കുഴിയായി മാറി. മുഖത്തിന്റെ രൂപം തിരികെ ലഭിക്കാന് ഫേസ് റീകണ്സ്ട്രക്ഷന് സര്ജറി ചെയ്താല് ഒരളവുവരെ മുഖം മാറ്റിയെടുക്കാന് കഴിയുമെന്ന് ഡോക്ടര്മാര് പറഞ്ഞു.

