മരണം തിരഞ്ഞെടുക്കാന്‍ ആ ശാസ്ത്രജ്ഞന്‍ സഞ്ചരിച്ചത് 8500 മൈലുകള്‍ നടക്കുന്നതിനും കാഴ്ചയ്ക്കും തകരാര്‍ നേരിട്ടതോടെയാണ് മരണം സ്വീകരിക്കാന്‍ സമയമായെന്ന് ഡേവിഡ് തീരുമാനിച്ചത്
ബേസല് : മരണത്തെ തിരഞ്ഞെടുക്കാന് 8500 മൈലുകള് താണ്ടി ഈ നൂറ്റിനാലുകാരന് എത്തി. ഓസ്ട്രേലിയന് ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡല് ആണ് 104ാമത്തെ വയസില് ആ നിര്ണായക തീരുമാനം സ്വീകരിച്ചത്. തനിയെ നടക്കുന്നതിനും കാഴ്ചയ്ക്കും തകരാര് നേരിട്ടതോടെയാണ് മരണം സ്വീകരിക്കാന് സമയമായെന്ന് ഡേവിഡ് തീരുമാനിച്ചത്. പക്ഷേ ഓസ്ട്രേലിയയില് നിയമ വിരുദ്ധമായതിനാല് അന്ത്യയാത്രയ്ക്കായി ഡേവിഡ് തിരഞ്ഞെടുത്തിരിക്കുന്നത് സ്വിറ്റ്സര്ലന്ഡ് ആണ്.
മരണത്തെക്കുറിച്ച് സംസാരിക്കുന്നതും മരിക്കുന്നതും ചിന്തിക്കുക കൂടി ചെയ്യുന്നത് പേടിപ്പെടുത്തുന്ന കാര്യമായി കണക്കാക്കുന്ന ആളുകള് നമ്മുക്ക് ചുറ്റും ഏറെയുള്ളപ്പോഴാണ് ഡേവിഡിന്റെ തീരുമാനം വ്യത്യസ്തമാകുന്നത്. സസ്യശാസ്ത്രജ്ഞനും പരിസ്ഥിതിവാദിയുമായ ഡേവിഡ് തനിക്ക് പത്തു വര്ഷം മുന്പെന്ന പോലം ജീവിതം ആസ്വദിക്കാന് സാധിക്കുന്നില്ലെന്നാണ് മരണകാരണമായി മുന്നോട്ട് വയ്ക്കുന്നത്. 12 പേരക്കുട്ടികളുള്ള ഡേവിഡിന്റെ തീരുമാനത്തിന് ആദ്യം എതിര്ത്തെങ്കിലും പിന്നീട് ഡേവിഡിന്റെ തീരുമാനത്തിന് വഴങ്ങുകയായിരുന്നു.
പരിസ്ഥിതിവാദിയായ തനിക്ക് പരിസ്ഥിതിയിലേക്ക് ഇറങ്ങിപ്പോകാനാവാതെ വീട്ടില് തന്നെ ഇരിക്കേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാന് സാധിക്കില്ലെന്ന് ഡേവിഡ് പറയുന്നത്. പക്ഷികളുടെ പാട്ടും, മരങ്ങളും മാറ്റി നിര്ത്തി ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന സാധിക്കുന്നില്ലെന്നും ആ ജീവിതം തനിക്ക് ആസ്വദിക്കാന് കഴിയില്ലെന്നുമാണ് ഡേവിഡ് പറയുന്നത്. ഇത്തരം അവസ്ഥയില് എത്തുന്ന പ്രായമായവര്ക്ക് നിയമപ്രകാരം ജീവിതം അവസാനിപ്പിക്കാനുള്ള അവസരം നല്കണമെന്നാണ് ഡേവിഡ് പറയുന്നത്.
മാനസികാരോഗ്യ വിദ്ഗധരുടെ പരിശോധനയ്ക്ക് ശേഷം മറ്റുള്ളവരുടെ നിബന്ധനയ്ക്കോ മറ്റ് പ്രേരണകള് കൊണ്ട് അല്ലാതെയാണ് മരിക്കാന് ആഗ്രഹിക്കുന്നവര്ക്ക് മരണം വരിക്കാന് സ്വിറ്റ്സര്ലന്ഡില് തടസമില്ല.
