Asianet News MalayalamAsianet News Malayalam

മൂര്‍ഖന്‍ പാമ്പിന്‍റെ വായ തുന്നിക്കെട്ടിയ ഓട്ടോഡ്രൈവര്‍ക്ക് സംഭവിച്ചത്, വീഡിയോ കാണാം

man tries to stitch snake mouth in bihar
Author
First Published Jan 19, 2018, 10:08 AM IST

അളമുട്ടിയാല്‍ ചേരയും കടിക്കും എന്നാണല്ലോ? അപ്പോ പിന്നെ മൂര്‍ഖനായാലോ?  അത്തരമൊരു സംഭവമാണ് അങ്ങ് ബീഹാറിലും കഴിഞ്ഞ ദിവസം അരങ്ങേറിയത്. തണുപ്പ് സഹിക്കാന്‍ വയ്യാതെ വെയില്‍ കായനിറങ്ങിയ മൂര്‍ഖനെ ഓട്ടോ ഡ്രൈവര്‍ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഓട്ടോഡ്രൈവറായ ബോലാനാഥ് പാമ്പിനെ പിടികൂടുന്നതില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിച്ചിരുന്നു. വീട്ടില്‍ നിന്ന് അധികം ദൂരെയല്ലാതെ പാമ്പിനെ കണ്ടെന്നറിഞ്ഞ് ബോലാനാഥ് അവിടേക്ക് എത്തി. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വെയിലുള്ള ഭാഗത്ത് വിശ്രമിക്കുന്ന നിലയിലാണ് സാമാന്യം വലിപ്പമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ ബോലാനാഥ് എളുപ്പം പിടികൂടി. 

man tries to stitch snake mouth in bihar

പക്ഷേ ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. വീട്ടിലെത്തിയ ശേഷം പാമ്പിനെ നിശബ്ദമാക്കാന്‍ വേണ്ടി അതിന്റെ വായ തുന്നിക്കെട്ടാന്‍ ബോലാനാഥ് ശ്രമിച്ചു. ഇതിനായി സൂചിയും നൂലുമുപയോഗിച്ച് പാമ്പിന്റെ വായിലേക്ക് സൂചി കുത്തിയിറക്കുകയും ചെയ്തു. ഇതോടെ വേദനയില്‍ ശക്തിയായി പാമ്പ് പിടിഞ്ഞു. ബോലാനാഖിന്റെ കയ്യില്‍ നിന്ന് പാമ്പ് വഴുതി പോകുകയും ചെയ്തു. ഈ സമയത്ത് വിരലില്‍ കടിയേറ്റു.

എന്നാല്‍ പാമ്പിന്റെ കടിയേറ്റ കാര്യം ബോലാനാഥ് കാര്യമായിയെടുത്തില്ല. ആശുപത്രിയില്‍ പോകാമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടെങ്കിലും തനിക്ക് വിഷം ഏല്‍ക്കില്ലെന്നായിരുന്നു ബോലാനാഥിന്റെ പ്രതികരണം. പാമ്പിന്റെ വായ ഇയാള്‍ വീണ്ടും തുന്നിക്കെട്ടി. നേരത്തെ വേറെ പാമ്പിന്റെയും വായ തുന്നിക്കെട്ടിയിരുന്നു.

 അല്‍പ സമയത്തിനകം ബോലാനാഥിന് അസ്വസ്തത അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തും മുന്‍പ്  ബോലാനാഥ് മരണത്തിന് കീഴടങ്ങി. ഇതോടെ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. ബോലാനാഥിന്റെ ചിതയ്ക്ക് സമീപം പാമ്പിനെ കത്തിക്കുകയും ചെയ്തു.  

 

Follow Us:
Download App:
  • android
  • ios