പ്രായമായവരിലെ അമിത ഉത്കണ്ഠ സൂക്ഷിക്കണം. അത് അല്‍ഷിമേഴ്‌സ് അഥവ മറവി രോഗത്തിന്‍റെ സൂചനയാവാം. അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്യാട്രിയാണ് ഇതേക്കുറിച്ച് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഒരു വ്യക്തിക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് അനുഭവപ്പടുമ്പോൾ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു എന്ന് മനസ്സിലാക്കാം. പ്രായക്കൂടുതലുള്ളവര്‍ കൂടുതല്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് അവരുടെ ശരീരത്തിലെ അമിലോയിഡ് ബീറ്റ വര്‍ധിക്കുന്നതാവാമെന്നാണ് കണ്ടെത്തല്‍.

അല്‍ഷിമേഴ്‌സുമായി ബന്ധമുള്ളതാണ് ഈ ഘടകം. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളായ ദു:ഖം താല്‍പര്യക്കുറവ് എന്നിവ ഉള്ളവരെക്കാള്‍ ഉത്കണ്ഠയുള്ളവരിലാണ് അമിലോയിഡ് ബീറ്റ കൂടുതല്‍ കാണുന്നത്.