പാരീസില്‍നിന്നുള്ള ഐറിസ് മിറ്റ്നറാണ് ഇത്തവണത്തെ മിസ് യുണിവേഴ്സ് പുരസ്ക്കാരം നേടിയത്. കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ മിറ്റ്നറെ വ്യക്തമാക്കിയത് തനിക്കൊരു പെൺ സുഹൃത്ത് ഉണ്ടെന്നാണ്. ഈ വിവരം ഏവരെയും ഞെട്ടിച്ചു. ഇത് ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമപ്രവർത്തകുരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയാണ് മിറ്റ്നർ. ലാറ്റിൻ ടൈംസ് എന്ന പത്രമാണ് മിറ്റ്നറെയുടെ സ്വവർഗാനുരാഗത്തെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത ശരിയാണെങ്കിൽ സ്വവർഗാനുരാഗിയായ ആദ്യ ലോക സുന്ദരി ആയിരിക്കും ഐറിസ് മിറ്റനർ. കാമില്ല കെർഫ് എന്ന ഇരുപത്തിരണ്ടുകാരിയുമായുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത്. മുമ്പും പെൺസുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ ഐറിസ് മിറ്റ്നർ വിവിധ സോഷ്യൽമീഡിയകളിൽ പ്രചരിപ്പിച്ചതായാണ് റിപ്പോർട്ട്.
ലോക സുന്ദരിക്ക് ഒരു കാമുകി ഉണ്ട്?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
