Asianet News MalayalamAsianet News Malayalam

ടോയ്‍ലറ്റിലെ ഫോണ്‍ ഉപയോഗം; ഈ രോഗങ്ങളെ വിളിച്ചുവരുത്തും

യുവതലമുറയുടെ മൊബൈല്‍ ഫോണിന്‍റെ ഉപയോഗം ഇന്ന് വളരെയധികം കൂടുതലാണ്. ടോയ്‍ലറ്റില്‍ വരെ ഫോൺ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളിൽ പലരും.

mobile phone use in toilet is bad for health
Author
Thiruvananthapuram, First Published Jan 27, 2019, 12:14 PM IST

യുവതലമുറയുടെ മൊബൈല്‍ ഫോണിന്‍റെ ഉപയോഗം ഇന്ന് വളരെയധികം കൂടുതലാണ്. ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് പലര്‍ക്കും. ടോയ്‍ലറ്റില്‍ വരെ ഫോൺ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളിൽ പലരും. ടോയ്‍ലറ്റില്‍ ഇരുന്ന് ചാറ്റിങ് ചെയ്യുക, ഗെയിം കളിക്കുക, പാട്ട് കേള്‍ക്കുക തുടങ്ങിയവയാണ് പലരുടെയും ശീലങ്ങള്‍. എന്നാല്‍ ടോയ്‍ലറ്റിലിരുന്നുളള ഈ ഫോണ്‍ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. 

നൂറുകണക്കിന് സൂക്ഷ്മ ജീവികൾ, കുമിളകൾ, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്‍റെ അംശവും ടോയ്‌ലറ്റില്‍ ഫോൺ ഉപയോഗത്തിലൂടെ നമ്മൾ അറിയാതെ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ടോയ്‌ലറ്റിന്‍റെ വാതിൽ, ലോക്ക്, ടാപ്, ഫ്ളഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്. സോപ്പിട്ട് എത്ര കൈ കഴുകിയാലും ചില ബാക്ടീരിയകൾ നശിച്ചെന്ന് വരില്ല. ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം അവിടെ കൂടുതൽ സമയം ചെലവിടാൻ  പ്രേരിപ്പിക്കുകയും ചെയ്യും. ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാം. 

30 മിനിറ്റിൽ കൂടുതൽ സമയം ടോയ്‌ലറ്റിൽ ഇരുന്നാൽ അർശസ്, രക്തധമനികൾ, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ടോയ്‍ലറ്റിനുള്ളിലെ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്. ക്ലോസറ്റിലും ബക്കറ്റിലും ഫോണ്‍ വീഴാനും ഫോണില്‍ വെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്. 

mobile phone use in toilet is bad for health

Follow Us:
Download App:
  • android
  • ios