മുഖസൗന്ദര്യവും ആകാരവടിവുമാണ് മോഡലുകളെ ശ്രദ്ധേയരാക്കുന്നത്. എന്നാല്‍ മുഖസൗന്ദര്യവും ആകാരവടിവും മെച്ചപ്പെടുത്താന്‍ എപ്പോഴും ശസ്‌ത്രക്രിയകള്‍ ചെയ്‌താല്‍ എന്തു സംഭവിക്കും? പ്രമുഖ മോഡലായിരുന്ന ക്രിസ്റ്റിന മാര്‍ടെല്ലിക്ക് സംഭവിച്ചതാണ് ഇതിന്റെ ഉത്തരം. പതിനേഴ് വയസിനുള്ളില്‍ 100 പ്ലാസ്റ്റിക് സര്‍ജറികളാണ് ക്രിസ്റ്റിനയ്‌ക്ക് ചെയ്‌തത്. ഒടുവില്‍ ഒരു ശസ്‌ത്രക്രിയ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് അവര്‍ മരിക്കുകയും ചെയ്‌തു. അതിനുശേഷം അവരുടെ ബ്ലോഗില്‍ വന്ന ഒരു കുറിപ്പില്‍, പ്ലാസ്റ്റിക് സര്‍ജറികള്‍ തനിക്ക് ആവേശകരവും ഹോബിയുമാണെന്നാണ് അവരെ ഉദ്ദരിച്ച് പറയുന്നത്. തന്റെ ശരീരം മറ്റൊരു ലെവലിലേക്ക് മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ആരോഗ്യത്തിന് സംഭവിക്കുന്ന ഹാനികരമായ കാര്യങ്ങളെക്കുറിച്ച് യാതൊരു ഖേദവുമില്ലെന്നും അവര്‍ പറയുന്നു. ഇതുവരെ ചെയ്‌ത എല്ലാ ശസ്‌ത്രക്രിയകളും തനിക്ക് കൂടുതല്‍ പണമുണ്ടാക്കി തന്നതായും അവര്‍ പറയുന്നു. മുഖത്തിനും മൂക്കിനുമൊക്കെ ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ട്. സ്‌തന വര്‍ദ്ധന ശസ്‌ത്രക്രിയയ്‌ക്കും ഇടുപ്പിനുള്ള ശസ്‌ത്രക്രിയയ്‌ക്കും നിരവധി തവണ ക്രിസ്റ്റിന വിധേയയായിട്ടുണ്ട്.