ഒരേ സമയം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അമ്മ കുഞ്ഞുങ്ങള്‍ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. കിം എന്ന ഓസ്‌ട്രേലിയകാരിയും അവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളുമാണ് ഫോട്ടോഷൂട്ടിലെ താരങ്ങള്‍. ഒരേ സമയം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കിം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ കിം നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. 

വോണ്‍ ടുക്കിയാണ് കിമ്മിന്‍റെ ഭര്‍ത്താവ്. മുന്‍ വിവാഹത്തില്‍ കിമ്മിന് ഒന്‍പതു വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. വോണിന് ഏഴു വയസുള്ള ഇരട്ടകളായ രണ്ട് പെണ്‍ കുട്ടികളും. അങ്ങനെ എട്ടു കുരുന്നുകളെയാണ് ഈ അമ്മ ഒരേ സമയം പരിചരിക്കുന്നത്.

കുഞ്ഞുങ്ങളെയെല്ലാം ഒരുപോലെയുളള ഭംഗിയുളള വസ്ത്രവിധാനം ചെയ്താണ് ഫോട്ടോകള്‍ എടുത്തിട്ടുള്ളത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ എറിന്‍ എലിസബത്താണ് ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.