ഒ,ബി രക്തഗ്രൂപ്പുക്കാരോടാണ് കൊതുകിന് കൂടുതല്‍ ഇഷ്ടം. അമേരിക്കന്‍ മോസ്ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൊതുകിന് 400 തരം മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു. 

കൊതുക് കടി അനുഭവിക്കാത്തവരായി ആരും കാണില്ല. ഏത് വസ്ത്രം ധരിച്ചാലും കൊതുക് കടിക്കും. ഒ,ബി രക്തഗ്രൂപ്പുക്കാരോടാണ് കൊതുകിന് കൂടുതല്‍ ഇഷ്ടം. അമേരിക്കന്‍ മോസ്ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൊതുകിന് 400 തരം മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു. ഈ മണങ്ങള്‍ തിരിച്ചറിഞ്ഞാണ് കൊതുക് കടിക്കുന്നത്. കൊതുക് കടിയുമായി ബന്ധപ്പെട്ട് ഇനിയുമുണ്ട് പല കാര്യങ്ങള്‍‍. 

കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതല്‍ പുറത്തുവിടുന്നവരേയും കൊതുകിന് ഏറെ ഇഷ്ടമാണ്. അതിനിലാണ് ശരീര വണ്ണം ഉള്ളവരെയും ഗര്‍ഭിണികളെയും കൊതുകുകള്‍ കൂടുതലായി കടിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു. യൂറിക് ആസിഡ്, ലാക്റ്റിക് ആസിഡ്, അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. ഇവരെ കൊതുക് കൂടുതലായി കടിക്കുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. മദ്യപിക്കുന്നവരെ കൊതുകുകൾ കൂടുതൽ കടിക്കാം. 

സാച്ചറൈഡ്സ് ചര്‍മ്മത്തില്‍ മധുരമുണ്ടാക്കും. ഇത് കൊതുകുകളെ ആകര്‍ഷിക്കുന്നതാണ്. സ്റ്റിറോയ്ഡുകളും കൊളസ്ട്രോളും ചര്‍മ്മത്തിന്‍റെ പ്രതലത്തില്‍ ഉയര്‍ന്ന തോതില്‍ സ്റ്റീറോയ്ഡ് അല്ലെങ്കില്‍ കൊളസ്ട്രോള്‍ ഉള്ള ആളുകളെ കൊതുകുകള്‍ കൂടുതലായി കടിക്കും. ആസിഡുകള്‍ യൂറിക് ആസിഡ് പോലുള്ള ആസിഡുകള്‍ കൂടിയ അളവില്‍ ഉത്പാദിപ്പിക്കുന്നവരെ കൊതുകുകള്‍ ലക്ഷ്യം വെയ്ക്കും. ഇത് കൊതുകുകളെ ആകര്‍ഷിക്കുന്ന ഗന്ധമുണ്ടാക്കുകയും അവരെ കടിക്കാനിടയാക്കുകയും ചെയ്യും. 

ചര്‍മ്മത്തിന്‍റെ പ്രതലത്തില്‍ ഉയര്‍ന്ന തോതില്‍ സ്റ്റീറോയ്ഡ് അല്ലെങ്കില്‍ കൊളസ്ട്രോള്‍ ഉള്ള ആളുകളെ കൊതുകുകള്‍ കൂടുതലായി കടിക്കും. ഇത്തരക്കാരില്‍ കൊളസ്ട്രോള്‍ കൂടുതലായി ഉണ്ടാവുകയും അതിന്‍റെ ഉപോത്പന്നങ്ങള്‍ ചര്‍മ്മോപരിതലത്തില്‍ അവശേഷിക്കുകയും ചെയ്യും. ഫ്ലോറല്‍ സെന്‍റുകള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നവയാണ്. വീട്ടിൽ കൊതുക് ശല്യം മാറ്റാൻ കര്‍പ്പൂരവള്ളി,ലാവെൻഡർ ചെടി, ഇഞ്ചിപ്പുല്ല്, പുതിന ചെടി, തുളസി ചെടി എന്നിവ വളർത്തുന്നത് ഏറെ നല്ലതാണ്.