നമ്മുടെ ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് സവാള. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ളതാണ് സവാള. കേശസംരക്ഷണത്തിന് സവാള ഏറെ പ്രധാനപ്പെട്ടതാണ്. സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ മുടി വളര്‍ച്ചയെ സഹായിക്കും. കൂടാതെ മുടിയുടെ വേരുകള്‍ക്ക് ബലമേകി, മുടികൊഴിച്ചില്‍ നന്നായി തടയാനും സവാളയ്‌ക്ക് സാധിക്കും. നരച്ച മുടി കറുപ്പിക്കാനും സവാള ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ സാധിക്കും. കാര്യം ഇതൊക്കെയാണെങ്കിലും സവാള, അധികം കഴിക്കുന്നത് അത്ര നല്ലതല്ല. സവാള അമിതമായി കഴിച്ചാല്‍ ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ കൂടി നോക്കാം. സവാള ചിലരില്‍ അലര്‍ജിയുണ്ടാക്കും. ചര്‍മ്മത്തില്‍ ചൊറിച്ചിലും, കണ്ണു ചുവന്നു തടിക്കുന്നതിനും കാരണമാകും. അലര്‍ജി കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സവാളയില്‍ ഫ്രക്‌ടോസ് അടങ്ങിയിട്ടുള്ളതിനാല്‍, ഗ്യാസും, ശ്വാസത്തിനും വിയര്‍പ്പിനും ദുര്‍ഗന്ധവും അനുഭവപ്പെടും. സവാള കൂടുതലായി ഉപയോഗിച്ചാല്‍ അസിഡിറ്റിയും കൂടും.