ഓറല്‍ സെക്‌സ് വഴി തടുക്കാനാകാത്ത ബാക്‌ടീരിയ രോഗം പടരുന്നതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഗൊണേറിയ രോഗം ഉള്ള പങ്കാളിയുമായി ഓറല്‍ സെക്‌സ് ചെയ്യുന്നവരിലാണ് ഭേദമാക്കാനാകാത്ത അസുഖം പടരുന്നതായുള്ള മുന്നറിയിപ്പ് ലോകാരോഗ്യസംഘടന നല്‍കിയിരിക്കുന്നത്. എത്ര ശക്തിയേറിയ ആന്റി ബയോട്ടിക് നല്‍കിയാലും അസുഖം ഭേദമാക്കാനാകാത്തതാണ് വൈദ്യശാസ്‌ത്രത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ അസുഖത്തിന്റെ ഫലമായി ഗുരുതരമായ അണുബാധ, ലൈംഗികരോഗങ്ങള്‍, എയ്ഡ്സ്, വന്ധ്യത എന്നിവ ഉണ്ടാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. പ്രതിവര്‍ഷം 78 മില്യണ്‍ ആളുകള്‍ക്ക് വിവിധതരം ലൈംഗികരോഗങ്ങള്‍ പടരുന്നുണ്ട്. എന്നാല്‍ ഗൊണേറിയ പടരുന്നവരില്‍ എല്ലാവിധ പ്രതിരോധശേഷിയും നശിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജപ്പാന്‍, ഫ്രാന്‍സ്, സ്പെയിന്‍ എന്നിവിടങ്ങളിലെ ശാസ്‌ത്രജ്ഞന്‍മാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഗൊണേറിയ തടയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇതിന് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്. ഓറല്‍ സെക്‌സും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും പൂര്‍ണമായും ഒഴിവാക്കാനാണ് ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ്.