ആന്തരികാവയവങ്ങള്‍ വളരെ മോശമായ അവസ്ഥയിലായിരുന്നു. 

ലോകത്താദ്യമായി അഞ്ച് അവയവങ്ങള്‍ മാറ്റിവച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ജെയ് ക്രൗച്. പ്രായം ഏഴ് വയസ്സ്. ജെയ് ജനിച്ച മുതല്‍ ആരോഗ്യസ്ഥിതി മോശമായിരുന്നു. ആന്തരികാവയവങ്ങള്‍ വളരെ മോശമായ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് കിഡ്നികൾ, കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയാണ് ജെയ് മാറ്റിവച്ചത്.

ജെയ്‌യെക്കാള്‍ പ്രായം കുറഞ്ഞ ദാതാവില്‍ നിന്നായിരുന്നു ഇവ സ്വീകരിച്ചത്. എങ്കില്‍ മാത്രമേ ചെറുകുടല്‍ ജെയ്‌യുടെ ശരീരത്തില്‍ വയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. വയറ്റിലെ പ്രധാനരക്തധമനിയിലേക്കാണ് ജെയ്‌യുടെ പുതിയ അവയവങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഇവിടേക്ക് ഹൃദയത്തില്‍ നിന്നും നേരിട്ട് രക്തം ലഭിക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് മകനു യോജിക്കുന്ന ദാതാവിനെ ലഭിച്ചതെന്ന് ജെയ്‌യുടെ അമ്മ കാത്തിക് പറ‍ഞ്ഞു.