ഉരുളക്കിഴങ്ങ് എന്നത് വളരെ എളുപ്പത്തില്‍ നമ്മുടെ ആഹാരത്തിന്‍റെ ഭാഗമായ പച്ചക്കറിയാണ്. പാചകം ചെയ്യാനുള്ള എളുപ്പത്തിലും വ്യത്യസ്ഥമായ രുചികള്‍ പരീക്ഷിക്കാവുന്നതു കൊണ്ടും ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നവര്‍ വളരെക്കൂടുതലാണ്. 

എന്നാല്‍ ഉരുളകിഴങ്ങ് ഉപയോഗിക്കുന്നതു ഗ്യാസ്ട്രബിള്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. എന്നാല്‍ ഉരുളക്കിഴങ്ങിന്‍റെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യം തന്നെ നശിപ്പിക്കും എന്നു പഠനം. ഇവയുടെ സ്ഥിരമായുള്ള ഉപയോഗം ഹൃദ്രോഗത്തിനു കാരണമാകും.

എന്നാല്‍ ഗോതമ്പ്, മെയ്‌സ് തുടങ്ങിയവയുടെ ഉപയോഗം അപകടസാധ്യത കുറയ്ക്കും. ഉരുളക്കിഴങ്ങു നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്തവര്‍ പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഗോതമ്പ്, മെയ്‌സ് എന്നിവ കൂടുതലായി ഉപയോഗിക്കുക. 

ഇത് ഉരുളക്കിഴങ്ങിന്റെ ദോഷവശങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ജേര്‍ണല്‍ ഓഫ് ഫുഡ് ആന്‍ഡ് ന്യൂട്രിഷ്യന്‍സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഇതു കൂടാതെ പുളിയുള്ള പഴങ്ങള്‍, വൈന്‍, നട്ടസ്, ഒലിവ് എണ്ണ, പച്ചക്കറികള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.