വിരലുകളിലെ ടെന്‍ഡനുകള്‍ ‍(മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള ഭാഗം)ക്ക് ഉണ്ടാവുന്ന തേയ്മാനമാണ് ടെക്‌സ്റ്റ് മെസേജ് ഇന്‍ജുറി.
കൈവിരലുകളിലെ വേദന, തേയ്മാനം എന്നിവ അടുത്തിടെയായി കണ്ടുവരുന്ന ഒരു രോഗമാണ്. വിരലുകളിലെ ടെന്ഡനുകള് (മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള ഭാഗം)ക്ക് ഉണ്ടാവുന്ന തേയ്മാനമാണ് ടെക്സ്റ്റ് മെസേജ് ഇന്ജുറി. ഇതിന്റെ പ്രധാന കാരണം മറ്റൊന്നുമല്ല. ചാറ്റിങ് തന്നെ. ഇന്നത്തെ തലമുറ ചാറ്റിങ്ങിന്റെ ലോകത്താണല്ലോ.
ചാറ്റിങിലോ ടൈപ്പിങിലോ ഏര്പ്പെടുന്നവര് വിരലുകള് വേഗത്തില് ചലിപ്പിക്കുന്നത് വഴി വിരലുകളിലെ ടെന്ഡനുകള്ക്ക് ആയാസം വര്ധിക്കും. ഇത് മെറ്റാകാര്പല് ഫലാന്ജിയല് ജോയിന്റിനെയും ദോഷകരമായി ബാധിക്കും. ഇത് അസ്ഥിത്വത്തിലെ തേയ്മാനത്തിന് കാരണമാകും.

വിരലിലെ സന്ധികളിലുണ്ടാവുന്ന വേദനയാണ് ഈ രോഗത്തിന്റെ ആദ്യലക്ഷണം. ചിലരില് വിരലില് നീര്ക്കെട്ടും കാണും. ലക്ഷണങ്ങള് കണ്ടാല് ഡോക്ടറെ കാണാന് മടിക്കേണ്ട. മൊബൈല് ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ചികിത്സ.
