വ്യോമയാന യാത്ര, തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവും സുരക്ഷിത യാത്രാമാര്‍ഗമായി തെരഞ്ഞെടുക്കപ്പെട്ടത് 2016ലാണ്. സാങ്കേതികവിദ്യകളുടെ വികാസത്തോടെ വിമാനയാത്ര കൂടുതല്‍ സുരക്ഷിതമായി മാറിയിരിക്കുന്നു. പൊതുവെ അപകടങ്ങള്‍ കുറഞ്ഞുവരുന്നു. എന്നിരുന്നാലും, ഒരു വിമാനം അപകടത്തില്‍പ്പെട്ടാല്‍, ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? വിമാന അപകടങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സി പറയുന്നത് വിമാനത്തില്‍ സുരക്ഷിതമായ ഒരു സീറ്റ് ഇല്ലെന്നാണ്.

അപകടമുണ്ടായാല്‍, വിമാനത്തെ മൂന്നു ഭാഗങ്ങളായി തിരിച്ച്, അതിജീവനശേഷി വിലയിരുത്തുന്നത്. അതായത് പിന്‍ഭാഗത്ത് ഇരിക്കുന്നവര്‍ക്കാണ് അപകടസാധ്യത ഏറ്റവും കുറവുള്ളത്. പിന്‍ഭാഗത്ത് ഇരിക്കുന്നവരുടെ അതിജീവനശേഷി 69 ശതമാനമായിരിക്കും. മദ്ധ്യഭാഗത്ത് ഇരിക്കുന്നവരുടെ അതിജീവനശേഷി 56 ശതമാനമായിരിക്കും. മുന്‍വശത്താണ് ഏറ്റവും അപകടസാധ്യതയുള്ളത്. മുന്‍ഭാഗത്ത് ഇരിക്കുന്നവരുടെ അതിജീവനശേഷി 49 ശതമാനമാണ്.

വിമാന അപകടം ഉണ്ടായാല്‍ മരണസാധ്യത ഇങ്ങനെ...

ഇതുപോലെ വിമാന അപകടമുണ്ടായാല്‍ മരണനിരക്ക് സംബന്ധിച്ചും മൂന്നായി തിരിച്ചിട്ടുണ്ട്. മുന്‍വശത്തിരിക്കുന്നവരുടെ മരണനിരക്ക് 38 ശതമാനവും മദ്ധ്യഭാഗത്ത് ഇരിക്കുന്നവരുടെ മരണനിരക്ക് 39 ശതമാനവുമാണ്. മരണനിരക്ക് ഏറ്റവും കുറവുള്ളത് പിന്‍വശത്ത് ഇരിക്കുന്നവരിലാണ്. ഇത് 32 ശതമാനമാണ്.