നിറവയറില്‍ സാനിയ, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുംബൈ: ഗര്‍ഭിണിയായ സാനിയയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് സാനിയ ഇപ്പോള്‍. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി വ്യത്യസ്ത പോസ്റ്റുകളിലായാണ് സാനിയ താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്. മിര്‍സ മാലിക് എന്നെഴുതിയ കുഞ്ഞുടുപ്പിന്‍റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ് എത്തിയത്. 

തനിക്കും ഷൊയ്ഭിനും ജനിക്കുന്ന കുഞ്ഞിന് അവസാന നാമമായി മിര്‍സ മാലിക് ചേര്‍ക്കുമെന്ന് നേരത്തെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഒരു പെണ്‍കുട്ടിയുണ്ടാകണമെന്നാണ് ഷൊയ്ഭിന്‍റെ ആഗ്രഹമെന്നും സാനിയ പറ‍ഞ്ഞിരുന്നു. ഏഴ് വര്‍ഷം മുമ്പാണ് സാനിയ പാക് ക്രിക്കറ്റ് താരമായ ഷൊയ്ഭ് മാലിക്കിനെ വിവാഹം ചെയ്തത്.

View post on Instagram

ഇതെല്ലാം ആവേശത്തോടെ സ്വീകരിക്കുകയും ചെയ്ത സോഷ്യല്‍മീഡിയ താരത്തിന്‍റെ നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജസ്റ്റ് ഫോര്‍ വുമണ്‍ എന്ന മാസികയുടെ കവര്‍ ചിത്രത്തിന് വേണ്ടിയാണ് സാനിയ പോസ് ചെയ്തത്. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പും ഗര്‍ഭാവസ്ഥയുമെല്ലാം താരം തുറന്നുപറയുന്നുണ്ട്. ഇപ്പോള്‍ ഇഷ്ടമുള്ള ആഹാരം കഴിക്കുന്നുണ്ട്. നേരത്തെ ഭക്ഷണത്തില്‍ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കുന്നുണ്ടെന്നും സാനിയ പറയുന്നു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram