ഏഴ് ദിവസം കൊണ്ട് ഭാരം കുറയ്ക്കാന്‍ അഞ്ച് വഴികള്‍

First Published 10, Jun 2018, 3:05 PM IST
Seven days diet for overweight
Highlights
  •  ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. അതേസമയം, ഏഴുദിവസം കൊണ്ട് ഭാരം കുറയ്ക്കാമെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ? ഈ ഡയറ്റ് പ്ലാന്‍ പരീക്ഷിച്ച് നോക്കൂ. 

1. വെള്ളം കുടിക്കുക

വെളളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്.  ഭാരം കുറക്കാൻ  ആഗ്രഹിക്കുന്നവർ വെള്ളം നന്നായി കുടിക്കണം.  

2. മത്സ്യം കഴിക്കുക

മത്സ്യങ്ങളില്‍ ധാരാളം ഒമേഗ -3 ഫാറ്റി ആസിഡുകളുണ്ട്. ഇത് തീര്‍ച്ചയായും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെട്ടിരിക്കണം. ഫാറ്റിനെ ഇല്ലാതാക്കാന്‍ ഇത് ഫിഷ് ഓയിലുകള്‍ സഹായിക്കും. അതിനാല്‍ ഫിഷ് ഓയില്‍ സപ്ലിമെന്റുകളും ഉപയോഗിക്കാം.

3. പ്രാതല്‍ ഒഴിവാക്കാതിരിക്കുക

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ ബ്രേക്ക് ഫാസറ്റ് കഴിച്ചിരിക്കണം. ശരീരത്തിനാവശ്യമായ പോഷകമൂല്യമുള്ള പ്രഭാത ഭക്ഷണമാണ് ആരോഗ്യത്തിന് ഗുണകരം.

4. രാത്രി എട്ടുമണിക്കുശേഷം കഴിക്കുന്നത് ഒഴിവാക്കുക

അത്താഴം എത്രത്തോളം കുറച്ചു കഴിക്കാന്‍ പറ്റുമോ അത്രത്തോളം നല്ലതാണ്. കാരണം നമ്മുടെ ദഹനവ്യവസ്ഥ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രാത്രിവേളകളിലാണ് ഈ ഭക്ഷണം കഴിക്കുന്നത്. അതിനാല്‍ രാത്രി എട്ടുമണിക്കുശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം ദഹിപ്പിക്കാനുള്ള സമയം നല്‍കിയശേഷം ഉറങ്ങുക.

 5. ഫാസ്റ്റ് ഫുഡിനോട് വിട

ഫാസ്റ്റ് ഫുഡ് ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. നല്ല പോഷകമുളള ആഹാരം കഴിക്കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക. നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് പുറത്തുനിന്നുള്ള ഭക്ഷണമാണ്. പ്രിസർവേറ്റീവുകൾ ചേർക്കുന്ന ഈ ഭക്ഷണം ആരോഗ്യത്തെ പലവിധത്തിൽ നശിപ്പിക്കുന്നു. അതിനാൽ കഴിയുന്നതും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ ശീലമാക്കുക. വൃത്തിയുള്ള ഭക്ഷണം ആരോഗ്യത്തിനു അനിവാര്യമാണ് എന്ന വസ്തുത ഓർക്കുക.

loader