ബോണി കപൂറിന്‍റെ രണ്ട് ഭാര്യമാര്‍ മരിക്കുമ്പോഴും അവരുടെ സ്വപ്നങ്ങള്‍ മാത്രം ബാക്കിയായി. മകന്‍ അര്‍ജുന്‍ കപൂറിനെ വെളളിത്തിരയില്‍ കാണാനാകാതെയാണ് ബോണികപൂറിന്‍റെ ആദ്യ ഭാര്യ മോന മരിക്കുന്നത്. 2012 മാർച്ച് 25ന് മോന അർബുദരോഗത്തെതുടർന്ന് മരിക്കുമ്പോൾ മകൻ അർജ്ജുൻ കപൂറിന്‍റെ ആദ്യ ചിത്രം ഇഷ്ക്സാദെ പുറത്തിറങ്ങാൻ 20 ദിവസം ബാക്കിയായിരുന്നു.

ഇപ്പോഴിതാ ശ്രീദേവിയും മകളുടെ അരങ്ങേറ്റം കാണാതെ യാത്രയായി. ജൂലൈയിലാണ് ജാന്‍വിയുടെ ആദ്യസിനിമ പുറത്തിറങ്ങുന്നത്. ശ്രീദേവിയുടെ വലിയ സ്വപ്നമായിരുന്നു ഇത്. 

ബോണിയുടെ ആദ്യഭാര്യ മോനിയില്‍ അര്‍ജുന്‍, അന്‍ഷുല എന്നീ മക്കളാണ് ഉള്ളത്. 1990 കളുടെ തുടക്കത്തില്‍ ശ്രീദേവിയുമായി ബന്ധം ആരംഭിച്ച ബോണി ശ്രീദേവി ഗര്‍ഭിണിയായപ്പോള്‍ മോനയേയും മക്കളെയും ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. 2012ല്‍ അര്‍ജ്ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. 

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്സ് ടവര്‍ ഹോട്ടലിലാണ് ശ്രീദേവി മരണപ്പെട്ടത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ഖുഷിയും ശ്രീദേവിയ്ക്കൊപ്പമുണ്ടായിരുന്നു. 

നാലാം വയസ്സിൽ തമിഴ് ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം . 1969 ല്‍ പുറത്തിറങ്ങിയ 'കുമാരസംഭവം' എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. സുബ്രഹ്മണ്യാനായായിരുന്നു കുമാര സംഭവത്തില്‍ ശ്രീദേവി വേഷമിട്ടത്. കഴിഞ്ഞ അമ്പത് വര്‍ഷമായി ശ്രീദേവിയുടെ അഭിനയമികവ് ഇന്ത്യന്‍ സിനിമാലോകത്ത് നിറസാനിന്ധ്യമായി തുടര്‍ന്നു.