Asianet News MalayalamAsianet News Malayalam

തലവേദന വന്നു, ശരീരം ചുവന്ന് തടിച്ചു, ഛർദ്ദിച്ചു, ബോധം പോയി; പരിശോധന ഫലം കണ്ട് രക്ഷിതാക്കൾ ഞെട്ടി...

എല്ലി ആശുപത്രിയിലെത്തിയപ്പോഴേക്കും ബോധം പോയിരുന്നു. എല്ലിയുടെ ശരീരം മുഴുവനും ചുവന്ന്  തടിക്കുകയും ചെയ്തു.  പരിശോധനകൾ നടത്തിയപ്പോൾ ഡോക്ടർമാർ ആദ്യം പറഞ്ഞത് മെനിഞ്ജൈറ്റിസ് എന്ന രോ​ഗമായിരിക്കുമെന്നാണ്. എന്നാല്‍ എംആര്‍ഐ സ്കാനില്‍ Acute disseminated encephalomyelitis (ADEM) എന്ന രോ​ഗമാണെന്ന് കണ്ടെത്തുകയായിരുന്നു. 

six year old boy is in an induced coma after a headache
Author
Trivandrum, First Published Feb 19, 2019, 10:16 AM IST

എല്ലി ആര്‍ട്ടിസ്റ്റ് എന്ന ആറുവയസ്സുകാരന് ‌കഴുത്തിലും തോളിലും തലയിലും ഇടയ്ക്കിടെ വേദന വരാറുണ്ടായിരുന്നു. രക്ഷിതാക്കൾ ആദ്യം കരുതിയത് ഇത് സാധാരണ വേദനയാകുമെന്നാണ്. അങ്ങനെ ഒരു ദിവസം രാത്രി കഴുത്തിലും തോളിലും തലയിലും അസഹനീയമായ വേദന വന്നപ്പോൾ മാതാപിതാക്കള്‍ എല്ലിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. 

എല്ലി ആശുപത്രിയിലെത്തിയപ്പോഴേക്കും ബോധം പോയിരുന്നു. എല്ലിയുടെ ശരീരം മുഴുവനും ചുവന്ന്  തടിക്കുകയും ചെയ്തു. പരിശോധനകൾ നടത്തിയപ്പോൾ ഡോക്ടർമാർ ആദ്യം പറഞ്ഞത് മെനിഞ്ജൈറ്റിസ് എന്ന രോ​ഗമായിരിക്കുമെന്നാണ്. എന്നാല്‍ എംആര്‍ഐ സ്കാനില്‍ Acute disseminated encephalomyelitis (ADEM) എന്ന രോ​ഗമാണെന്ന് കണ്ടെത്തുകയായിരുന്നു. 

six year old boy is in an induced coma after a headache

എല്ലിയ്ക്ക് ഇടയ്ക്കിടെ ജന്നി വരാനും ശരീരം മുഴുവനും ചുവന്ന് തടിക്കാനും തുടങ്ങി. അങ്ങനെ എല്ലിയുടെ ആരോ​ഗ്യസ്ഥിതി മോശമായി. ADEM എന്ന രോ​ഗം തലച്ചോറിനെയാണ് ബാധിക്കുക . എല്ലി ഇപ്പോള്‍ കോമ അവസ്ഥയിലാണ്. കുട്ടികളെയാണ് ഈ രോഗം ഏറ്റവുമധികം ബാധിക്കുന്നത്. 

രോഗം ബാധിച്ച  75  ശതമാനം ആളുകള്‍ക്കും രോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷനേടാം. പക്ഷേ അപൂര്‍വ്വം ചിലര്‍ക്ക്  പലതരത്തിലെ വൈകല്യങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. എല്ലി എത്രയും വേ​ഗം ജീവിതത്തിലേക്ക് മടങ്ങി വരട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.  

Follow Us:
Download App:
  • android
  • ios