ഉറക്കം ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. ഒരു മനുഷ്യൻ ദിവസം നിശ്ചിതസമയം ഉറങ്ങണം. ഉറക്കക്കുറവ് അനാരോഗ്യത്തിന് കാരണമാകും. മാനസികമായും ശാരീരികമായും ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിക്കും. രക്തസമ്മർദ്ദം കൂട്ടുമെന്നതാണ് ഉറക്കക്കുറവിന്റെ പ്രധാന പ്രശ്നം. അതുപോലെ മാനസികമായും അതു നമ്മളെ ബാധിക്കും. വിഷാദം, മാനസികസമ്മർദ്ദം, ആകുലത തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കാൻ ഉറക്കക്കുറവ് കാരണമാകും. ഇവിടെയിതാ, ഒരു മനുഷ്യൻ അവന്റെ പ്രായത്തിന് അനുസരിച്ച് ദിവസം എത്ര സമയം ഉറങ്ങണം എന്നതുസംബന്ധിച്ചുള്ള വിവരങ്ങളാണ് പങ്കുവെയ്ക്കുന്നത്.
നവജാതശിശു(മൂന്നു മാസം വരെ പ്രായമുളളത്)- 14 മുതൽ 17 മണിക്കൂർ വരെ
നവജാതശിശു(നാലു മുതൽ 11 മാസം വരെ പ്രായമുളളത്)- 12-15 മണിക്കൂർ
കുട്ടികൾ(രണ്ടു വയസുവരെ)- 11 മുതൽ 14 മണിക്കൂർ വരെ
കുട്ടികൾ(മൂന്നു മുതൽ അഞ്ച് വയസ് വരെ)- 10 മുതൽ 13 മണിക്കൂർ വരെ
കുട്ടികൾ(ആറു മുതൽ 13 വയസ് വരെ)- ഒമ്പത് മുതൽ 11 മണിക്കൂർ വരെ
കൌമാരക്കാർ(14 മുതൽ 17 വയസ് വരെ)- എട്ടു മുതൽ 10 മണിക്കൂർ വരെ
ചെറുപ്പക്കാർ(18 മുതൽ 25 വരെ)- ഏഴു മുതൽ ഒമ്പത് മണിക്കൂർ വരെ
മുതിർന്നവർ(26 മുതൽ 64 വയസുവരെ)- ഏഴു മുതൽ ഒമ്പത് മണിക്കൂർ വരെ
പ്രായമായവർ(65 വയസിന് മുകളിൽ പ്രായമുള്ളവർ)- ഏഴു മുതൽ എട്ടു മണിക്കൂർ വരെ
