ആകാശത്തിന്‍റെ അനന്തതയിൽ ബാലെ നൃത്തം കളിക്കുന്ന ഒരു യുവതി. വിലക്കുകളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഈജിപ്ഷ്യൻ സുന്ദരിയാണ് നാഡ. കൊച്ച് നാ‍ഡയുടെ വലിയ സ്വപ്നം ഒരു ബാലെ നർത്തകിയാവുക എന്നതായിരുന്നു. പക്ഷേ പാരമ്പര്യത്തിന്‍റെ വിലക്കുകൾ ആ സ്വപ്നങ്ങളുടെ ചിറകൊടിച്ചു. 

എന്നാൽ ഭൂമിയിൽ യാഥാർത്ഥ്യമാകാത്ത ആ സ്വപ്നം ആകാശത്ത് സാക്ഷാത്കരിക്കുകയാണ് ഇരുപത്തിനാലുകാരിയായ ഈ ഈജിപ്ഷ്യൻ സുന്ദരി. അതിരുകളില്ലാത്ത ആകാശത്തിന്‍റെ നീലിമയിൽ സംഗീതത്തിന്‍റെയും വാദ്യമേളങ്ങളുടെയോ അകമ്പടിയില്ലാതെ അവൾ ചുവടുകൾ വയ്ക്കുന്നു. പരമ്പരാഗതമായ തലയിലെ ആ മൂടുപടം സ്കൈ ഡൈവിങ്ങിന് അവൾക്കൊരു തടസമേയല്ല. 

ബാലെ നർത്തകിയാവുക എന്നതായിരുന്നു എന്‍റെ സ്വപ്നം എന്ന് നാഡ പറയുന്നു. 'പാരമ്പര്യവും ആചാരങ്ങളും എനക്കതിന് തടസ്സമായി. പെൺകുട്ടകൾക്ക് പറ്റിയ ഒരു വിനോദമായി എന്‍റെ കുടുംബം അതിനെ കണ്ടില്ല. വർഷങ്ങളുടെ ആകാശ ഡൈവിങ്ങ് പരിശീലത്തിന് ശേഷം ഞാൻ അറബ് സ്കൈ ഡൈവിങ്ങ് ടീമിൽ ചേർന്ന് ഫ്രീസ്റ്റൈൽ ചെയ്യാൻ ആരംഭിച്ചു" - നാഡ പറഞ്ഞു. 

നാഡയുടെ ഈ ആകാശബാലെ സമൂഹമാധ്യമങങ്ങളിൽ വലിയ തരംഗമാണ്. സ്കൈഡൈവിങ്ങിൽ ദുബായിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ നാഡ 15 ചാമ്പ്യൻഷിപ്പളിൽ ഇതിനോടകം പങ്കെടുത്തു. ബോസ്നിയ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥനവും കരസ്ഥമാക്കി. പരിധിയില്ലാതെ ആഗ്രഹിച്ചാൽ ഏത് വിലക്കുകൾക്കിടയിലും സ്വപ്നങ്ങളിലേക്ക് പറക്കാനാകുമെന്ന ജീവിത പാഠം ഒന്നൂകൂടി പഠിപ്പിക്കുന്നു നാഡ.