Asianet News MalayalamAsianet News Malayalam

പതിവായി കാപ്പി കുടിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത...

ഇ.എച്ച്.ടിയോ കഫീനോ തനിച്ച് ഈ രോഗങ്ങളെ തടയാന്‍ സഹായകമാകില്ലെന്നും ഗവേഷകര്‍ പറയുന്നു. ഇത് രണ്ടും ഒരുമിച്ച് ഒരേസമയം ലഭിക്കുന്നുവെന്നതാണ് കോഫിയുടെ പ്രത്യേകത

study claims that drinking coffee regularly may reduce risk of parkinsons disease
Author
New Jersey, First Published Dec 12, 2018, 4:31 PM IST

കാപ്പിയോ ചായയോ കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെ പറ്റി ഓര്‍ക്കാനേ നമുക്ക് പാടാണ്. എന്നാല്‍ കാപ്പിയോ ചായയോ ഒക്കെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുമോയെന്ന ആശങ്കയും ഇതോടൊപ്പം തന്നെ ഉണ്ടാകാറുണ്ട്. 

കാപ്പി പതിവായി കുടിക്കുന്നവര്‍ക്കുള്ള ഒരു സന്തോഷവാര്‍ത്തയാണ് ന്യൂജഴ്‌സിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ്, ലൂയി ബോഡി ഡിമെന്‍ഷ്യ- എന്നീ അസുഖങ്ങളെ ചെറുക്കാന്‍ നിത്യേനയുള്ള കാപ്പികുടി സഹായിക്കുമെന്നാണ് ന്യൂജഴ്‌സി സ്റ്റെയ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്. 

കാപ്പിയിലെ രണ്ട് ഘടകങ്ങളാണത്രേ ഇതിന് സഹായിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന 'കഫീന്‍' കോഫി ബീന്‍സിന്റെ പുറംഭാഗത്തുള്ള മെഴുകുരൂപത്തിലുള്ള പദാര്‍ത്ഥവുമായി കൂടിച്ചേര്‍ന്ന് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതില്‍ നിന്ന് രക്ഷപെടുത്തുന്നു. 

തലച്ചോറില്‍ അസാധാരണമായി കൊഴുപ്പടിയുന്നതാണ് പാര്‍ക്കിന്‍സണ്‍സിലേക്കും ലൂയി ബോഡി ഡിമെന്‍ഷ്യയിലേക്കും എത്തിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ഇ.എച്ച്.ടി എന്ന ഘടകം, തലച്ചോറില്‍ കൊഴുപ്പടിയുന്നത് തടയുന്നു. 

ഇ.എച്ച്.ടിയോ കഫീനോ തനിച്ച് ഈ രോഗങ്ങളെ തടയാന്‍ സഹായകമാകില്ലെന്നും ഗവേഷകര്‍ പറയുന്നു. ഇത് രണ്ടും ഒരുമിച്ച് ഒരേസമയം ലഭിക്കുന്നുവെന്നതാണ് കോഫിയുടെ പ്രത്യേകത. അതേസമയം കാപ്പികുടി അമിതമാകുന്നതും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുക.

Follow Us:
Download App:
  • android
  • ios