ജീവിതത്തില്‍ നിരവധി തവണ പ്രണയിക്കുന്നത് പുരുഷന്‍മാരായിരിക്കും. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് കൂടുതല്‍ തവണ പ്രണയബദ്ധരാകുക. ഒന്നിലേറെ തവണ പുരുഷന്‍മാര്‍ പ്രണയിച്ചിട്ടുണ്ടാകും. അടുത്തിടെ നടത്തിയ പഠനത്തില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ പകുതിയിലേറെ പേരും ജീവിതത്തില്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്‌ത്രീകളെ പ്രണയിച്ചവരാണ്. ഇവരില്‍ ചിലര്‍ക്ക് ഒരു സമയം ഒന്നിലേറെ കാമുകിമാരുണ്ടായിരുന്നുവെന്നും സമ്മതിച്ചിട്ടുണ്ട്. അതേസമയം പഠനത്തില്‍ പങ്കെടുത്ത 45 ശതമാനം സ്‌ത്രീകള്‍ക്ക് മാത്രമെ ഒന്നിലേറെ കമിതാക്കള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളു. ബ്രിട്ടനിലെ സ്‌കൂള്‍ ഓഫ് ലൈഫിലാണ് പഠനം നടന്നത്. സൗന്ദര്യ ആകര്‍ഷണത്തേക്കാള്‍, കുലീനമായ പെരുമാറ്റവും നല്ല സ്വഭാവവുമാണ് മനസില്‍ പ്രണയം തോന്നിപ്പിച്ചിട്ടുള്ളതെന്നും പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും വ്യക്തമാക്കി. അതേസമയം ജീവിതത്തില്‍ ഒരു പ്രണയം മാത്രമാണ് തീവ്രമായി മുന്നോട്ടുപോയതെന്ന വസ്‌തുത പഠനത്തില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും സമ്മതിച്ചിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ലൈഫിലെ ലൂസി ബെറെസ്‌ഫോഡിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.