Asianet News MalayalamAsianet News Malayalam

മറവിരോഗം പിടികൂടുമെന്ന് പേടിയോ? ; പുരുഷന്മാര്‍ അറിയാന്‍...

മറവി ബാധിക്കുന്നത് തലച്ചോറിനെയാണെന്ന് അറിയാമല്ലോ? അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും, സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ കരുതുക

study says that orange juice will resist the possibility of dementia
Author
Trivandrum, First Published Dec 10, 2018, 5:49 PM IST

പ്രായമാകും തോറും മറവികള്‍ കൂടിവരികയാണെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. വാര്‍ദ്ധക്യത്തില്‍ തന്നെയാണ് മറവിരോഗം പിടിപെടാനുള്ള സാധ്യതകള്‍ കൂടുതലുള്ളതും. എന്നാല്‍ ചിലപ്പോഴെങ്കിലും തിരക്കുപിടിച്ച ജീവിതരീതികളുടെയും അനാരോഗ്യകരമായ ചിട്ടകളുടെയും ഭാഗമായും ആളുകളെ മറവിരോഗം ബാധിക്കാറുണ്ട്. 

ഭക്ഷണകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നത് മറവിരോഗത്തെ ഒരു പരിധി വരെ നീക്കിനിര്‍ത്താന്‍ സഹായിക്കും. മറവി ബാധിക്കുന്നത് തലച്ചോറിനെയാണെന്ന് അറിയാമല്ലോ? അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും, സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ കരുതുക.

study says that orange juice will resist the possibility of dementia

ഇതിന് ധാരാളം പഴങ്ങളും പച്ചക്കറികളുമെല്ലാം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ചിലയിനം പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം പ്രത്യേകം ഗുണങ്ങള്‍ കാണും. അത്തരത്തില്‍ ഒന്നാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഭാവിയില്‍ മറവിരോഗം പിടിപെടാനുള്ള സാധ്യതയെ തള്ളുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇത് പുരുഷന്മാരുടെ കാര്യത്തില്‍ മാത്രമേ ഫലപ്രദമാവൂ എന്നും ഇവര്‍ പറയുന്നു. 

'ന്യൂറോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം, ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിലാണ് മറവിരോഗം അഥവാ 'ഡിമെന്‍ഷ്യ'യെ പ്രതിരോധിക്കാന്‍ ഓറഞ്ച് ജ്യൂസ് ഉത്തമമാണെന്ന വിവരം പങ്കുവയ്ക്കുന്നത്. 

study says that orange juice will resist the possibility of dementia

വടക്കേ അമേരിക്കക്കാരുടെ ഭക്ഷണരീതികളെയും, അവ അവരുടെ ജീവിതത്തെ എത്തരത്തിലെല്ലാം ബാധിക്കുന്നുവെന്നും കണ്ടെത്താനായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്ന ഒരു പുരുഷന് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗം പിടിപെടാനുള്ള സാധ്യത 47 ശതമാനത്തോളം കുറവാണെന്നും പഠനം അവകാശപ്പെടുന്നു.
 

Follow Us:
Download App:
  • android
  • ios