ആരോഗ്യമുളള കുഞ്ഞ് ജനിക്കണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാകില്ല.

ആരോഗ്യമുളള കുഞ്ഞ് ജനിക്കണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാകില്ല. അതിനായി ഗര്‍ഭിണികള്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്. അതേസമയം, 
ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാന്‍ ഗര്‍ഭിണികള്‍ ഭക്ഷണത്തില്‍ അല്പം മധുരം കൂടി ഉള്‍പ്പെടുത്തിയാല്‍ മതി.

ആരോഗ്യത്തിന് എറെ ഗുണപ്രദമായ ഔഷധം കൂടിയാണ് തേന്‍. തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. ഗര്‍ഭിണികള്‍ തേന്‍ കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. 

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിവുളള തേന്‍ ഗര്‍ഭിണികള്‍ കഴിക്കുന്നതുകൊണ്ട് കുഞ്ഞിന്‍റെ ആരോഗ്യം മികച്ചതാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗങ്ങളെ ചെറുത്തുനിര്‍ത്തുന്ന തേന്‍ നല്ലൊരു പ്രതിരോധശക്തി നല്‍കുന്ന പദാര്‍ഥം കൂടിയാണ്.

മാത്രമല്ല തേനില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും ആന്റി ബാക്ടീരിയലുകളും ദഹനപ്രക്രിയയെ സഹായിക്കുന്നു. ഇത് ശരീരത്തിന് സുഗമമായ ആരോഗ്യം പ്രദാനം ചെയ്യുന്നു.