അപരിചിതരുടെ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളോട്

ശരിയായ പ്രായത്തില്‍ ലൈംഗിക വിദ്യാഭ്യാസം ലഭ്യമാക്കാത്തതാണ് പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ പലതരം ചൂഷണങ്ങളിലേക്ക് തള്ളിവിടുന്നത്. അത്തരം പത്രവാര്‍ത്തകളില്‍ ഞെട്ടുമ്പോഴും ശരിയായ ലൈംഗിക വിദ്യാഭ്യാസം വളരുന്ന പ്രായത്തില്‍ എത്രത്തോളം ആവശ്യമാണെന്നുള്ള ബോധ്യം നമ്മുടെ സമൂഹത്തിന് ഇപ്പോഴുമുണ്ടോ എന്നത് സംശയമാണ്. സ്വന്തം ശരീരം എന്നത് അവകാശമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് അതിലേക്കുള്ള ആദ്യ പടികളിലൊന്ന്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഈ പേരന്‍റിംഗ് വീഡിയോ കാണാം.