ഭിന്നശേഷിക്കാര്‍ക്ക് ലൈംഗിക സഹായവുമായി തായ്വവാനിലെ സന്നദ്ധ സംഘടന. ഹാന്‍റ് എയ്ഞ്ചല്‍സ് എന്ന ഈ സംഘടനയെക്കുറിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിന്‍സെന്‍റ് എന്നയാളാണ് ഇത്തരത്തിലുള്ള ആശയത്തിന് പിന്നില്‍. വിന്‍സെന്‍റും ഒരു ഭിന്നശേഷിക്കാരനാണ്. വീല്‍ചെയറിലാണ് ഇയാളുടെ സഞ്ചാരം. 

താന്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളാണ് ഇത്തരത്തില്‍ ഒരു ആശയരൂപീകരണത്തിന് പിന്നില്‍ എന്നാണ് ഇയാള്‍ പറയുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സെക്സ് വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തുകയാണ് വിന്‍സെന്‍റിന്‍റെ ഹാന്‍റ് എയ്ഞ്ചല്‍സ്. 

സ്വവര്‍ഗ്ഗരതി അടക്കം എന്ത് സേവനവും നല്‍കും എന്ന് പറയുന്ന വിന്‍സെന്‍റിന്‍റെ വളണ്ടിയര്‍മാര്‍ ചിലര്‍ തങ്ങളെ ലൈംഗിക തൊഴിലാളികളായാണ് കാണുന്നതെന്ന് പരാതിപ്പെടുന്നു. വളരെ സമയമെടുത്ത് ചെയ്യേണ്ട കാര്യമാണിത്. സെക്സ് വളണ്ടിയര്‍മാരുടെ സേവനം ആരംഭിക്കുന്നതിന് മുന്‍പ് ആവശ്യക്കാരുടെ അവസ്ഥ സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചയും ഇടപഴകലും നടക്കും. സേവനം മണിക്കൂറില്‍ ഒതുങ്ങുമെങ്കിലും അതിനുള്ള തയ്യാറെടുപ്പ് മാസങ്ങള്‍ നീളുമെന്ന് വിന്‍സെന്‍റ് പറയുന്നു.