Asianet News MalayalamAsianet News Malayalam

നൂറ്റിനാലിന്‍റെ നിറവില്‍ അവരിരുപേരും; ലോകത്തിലെ പ്രായമേറിയ ഇരട്ട സഹോദരങ്ങൾ

The Worlds Oldest living Male Twins Just Turned 104
Author
First Published Jul 9, 2017, 4:17 PM IST

അടരുവാൻ വയ്യ അവരിരുവർക്കും 104​ൻ്റെ പൊൻപുലരിയിലും. ഒന്നിച്ചുജനിച്ചുവീണതുമുതൽ അവർ പിരിഞ്ഞിട്ടില്ല. ഇന്ന്​ ജീവിച്ചിരിക്കുന്ന ഏറ്റവുംപ്രായം കൂടിയ ഇരട്ടകൾ എന്ന ഗിന്നസ്​ വേൾഡ്​ റെക്കോർഡും അവർക്ക്​ സ്വന്തം. ബെൽജിയത്തിലെ പിറെയും പോൾ ലാങ്കറോക്കുമാണ്​ നാഴികക്കല്ലായി മാറിയ ജന്മദിനം കഴിഞ്ഞ ദിവസം ആഘോഷിച്ചത്​. നാല്​ വർഷം മുമ്പ്​ ശതാഭിഷിക്തരായ ഇരുവരും കോടതി മജിസ്​ട്രേറ്റുമാരായി ഒന്നിച്ചാണ്​ ജീവിതത്തിലെ ഏറിയകാലവും കഴിഞ്ഞത്​. ബെൽജിയൻ നഗരമായ ഗെൻറിന്​ പുറത്ത്​ ഇപ്പോൾ ഒരു നഴ്​സിങ്​ റൂം പങ്കിട്ടാണ്​ ഇരുവരും കഴിയുന്നത്​. 

ഇരുവരും അവിവാഹിതരായാണ്​ ജീവിച്ചതും. കുട്ടികളും പേരക്കുട്ടികളും ഇല്ലാതെ പോയതിൽ കഴിഞ്ഞ വർഷം ലാങ്കറോക്ക്​ സഹോദരൻമാർ സങ്കടം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇരുവരും മികച്ച സുഹൃത്തുക്കൾ ആയതിൽ സന്തോഷവാൻമാരാണ്​. ഒരു വർഷം കൂടി പിന്നിട്ടാൽ ഇരുവരും ലോകത്ത്​ ജീവിച്ച ഏറ്റവും പ്രായമേറിയ ഇരട്ടകൾ എന്ന ബഹുമതി അരക്കിട്ടുറപ്പിക്കും. അമേരിക്കയിലെ ​ഗ്ലെൻ, ഡെയിൽ മോയർ സഹോദരൻമാർക്കായിരുന്നു ആ റെക്കോർഡ്​. 105ാം വയസിന്​ മുമ്പെ ​ഗ്ലെൻ മരണപ്പെടുകയായിരുന്നു. ആൺ ​പെൺ വ്യത്യാസമില്ലാതെ ലോകത്തെ മൊത്തത്തിൽ എടുക്കു​മ്പോൾ 107 വയസ്​ വരെ ജീവിച്ച ജപ്പാനിലെ കിൻ നരിദ, ഗിൻ കാനി എന്നിവർക്കാണ്​ റെക്കോർഡ്​.  2000ൽ കിൻ മരണപ്പെടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios