ശരീരത്തില്‍ വരുന്ന ചെറിയ മാറ്റം പോലും നിസാരമായി കാണരുത് എന്ന് സൂചിപ്പിക്കുകയാണ് ഇവിടെ. 

കുടവയര്‍ സാധാരണയായി പലര്‍ക്കും വരുന്നതാണ്. അതുകൊണ്ടുതന്നെ കുടവയര്‍ വരുന്നത് ആരും അങ്ങനെ ശ്രദ്ധിക്കാറില്ല. പക്ഷേ ശരീരത്തില്‍ വരുന്ന ചെറിയ മാറ്റം പോലും നിസാരമായി കാണരുത് എന്ന് സൂചിപ്പിക്കുകയാണ് ന്യൂജഴ്സി സ്വദേശിയായ അറുപത്തിമൂന്നുകാരൻ കെവിന്‍ ഡാലിയുടെ അനുഭവം .

ചെറിയൊരു കുടവയർ കണ്ടപ്പോൾ അതു ബിയര്‍ ബെല്ലിയെന്ന് കെവിൻ വിചാരിച്ചു. എന്നാല്‍ നാള്‍ക്ക് നാള്‍ ഉദരത്തിന്‍റെ വലുപ്പവും ശരീരഭാരവും കൂടികൂടി വന്നു. തുടര്‍ന്ന് ആശുപത്രിയിലെ സിടി സ്കാനിന്റെ ഫലം വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. കെവിന്റെ ഉദരത്തിൽ 13 കിലോയോളം ഭാരമുളള ഒരു ട്യൂമര്‍ വളരുന്നു.

ലിപ്പോസർകോമ എന്ന കാൻസറാണ് കെവിനെ ബാധിച്ചത്. പത്തു മുതൽ പതിനഞ്ചു വർഷം വരെ നീണ്ട കാലയളവില്‍ കുടവയര്‍ എന്നു മാത്രം കരുതിയത് ട്യൂമറായത്. ആറ് മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കിയത്. ട്യൂമര്‍ പടര്‍ന്നു പിടിച്ചതിനാൽ കെവിന്റെ ഒരു വൃക്കയും ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നു.