ഒരു മനുഷ്യന്റെ ആയുസ് എത്ര വയസ് വരെയായാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്? ആരോഗ്യമുള്ളയാള്‍ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളൊന്നുമില്ലെങ്കില്‍ ഏറെക്കാലം ജീവിച്ചിരിക്കും. എന്നാല്‍ നേരത്തെയുള്ള മരണത്തിന് സൂചനയായി ഒരുതരം വേദനയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സിഡ്നി സര്‍വ്വകലാശാലയില്‍ നടത്തിയ പഠനം അനുസരിച്ച്, വിട്ടുമാറാത്തതും കഠിനവുമായ പുറംവേദന നേരത്തെയുള്ള മരണത്തിന്റെ സൂചനയാണത്രെ. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പെയ്‌നില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ചെറുപ്പത്തില്‍ കഠിനമായ പുറംവേദനയുള്ളവര്‍ നേരത്തെ മരിക്കാനുള്ള സാധ്യത കൂടുതലാണ്. മോശം ആരോഗ്യത്തിന്റെ സൂചനയാണ് പുറംവദേനയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പൗളോ ഫെരേരിയ പറയുന്നു. പുറംവേദന, പില്‍ക്കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത അഞ്ചില്‍ നാലു പേരും പറയുന്നു.