ദാമ്പത്യത്തില്‍ ശത്രുവാകുന്ന ആറ്  കാര്യങ്ങള്‍

First Published 31, Dec 2017, 9:32 AM IST
Tips for happy life for a couple
Highlights

ദാമ്പത്യത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും പതിവാണ്. പലപ്പോഴും ചെറിയ കാരണങ്ങളാല്‍ വലിയ പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പിണക്കത്തിന്‍റെ കാരണം തിരിച്ചറിഞ്ഞാല്‍ പരിഹാരം ഇളുപ്പമാണ്. ദാമ്പത്യത്തില്‍ വില്ലനാകുന്ന ചില പ്രശ്നങ്ങള്‍ ഇതാ: 

1. ചുമതലകള്‍ പങ്കിടുക

ദാമ്പത്യത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലെ ചുമതലകള്‍ ഉണ്ട്. എന്നാല്‍ മിക്ക ബന്ധങ്ങളിലും ഈ ചുമതലകള്‍ ഏറ്റടുക്കുന്നത് അത്ര തുല്യമായിട്ടായിരിക്കില്ല. ഇത് പിന്നീട് പല പ്രവശ്നങ്ങള്‍ക്കും കാരണമാകാം. അതിനാല്‍ ചുമതലകള്‍ അറിഞ്ഞ് അത് ഏറ്റെടുത്ത് പരസ്പര ബഹുമാനത്തോടെ ചെയ്യുക എന്നതാണ് ഉത്തമം.

വീട്ട് ജോലികളെല്ലാം സ്ത്രീകള്‍ക്ക്, പണം സമ്പാദിക്കുന്ന ജോലിയെല്ലാം പുരുഷന്‍മാര്‍ക്കെന്ന ആശയമെല്ലാം കാലഹരണപ്പെട്ട്  വരികയാണ്. അതിനാല്‍ തന്നെ വീട്ട് ജോലി പങ്കിട്ട് ചെയ്യുന്നതാണ് നല്ലത്. 

2. സമൂഹമാധ്യമം

തങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഭര്‍ത്താവോ ഭാര്യയോ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നു എന്നത്  പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത് ശ്രദ്ധിക്കേണ്ടത് ഇരുവരുടെയും കടമയാണ്. 

3. സാമ്പത്തികം 

പണം എല്ലായിടത്തും പ്രശ്നമാണ്. കുടുംബത്തിന്‍റെ സാമ്പത്തിക ഭാരം മുഴുവന്‍ ഒരാളുടെ ചുമതല എന്നത് മാറി. പണത്തെ ചൊല്ലിയുള്ള തര്‍ക്കവും  ദമ്പതിമാര്‍ക്കിടയില്‍ ഇപ്പോള്‍ ഉണ്ടാകാറുണ്ട്. മിക്കവാറും സ്വന്തമായി ജോലി ചെയ്ത് സ്വതന്ത്രമായി ജീവിച്ചിരുന്നവരാണ് മിക്ക ദമ്പതിമാരും. ഇവരുടെ വരവും ചിലവും എല്ലാം ഒന്നിക്കുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പരിമിതികള്‍ തനിയെ വരും. ഇത് അംഗീകരിക്കാനുളള മടിയാണ് പല്ലപ്പോഴും കലഹങ്ങള്‍ക്കും കാരണമാകുന്നത്. 

4. ജോലിയും ജീവിതവും 

ജോലിക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് പുതുതലമുറയിലെ ദമ്പതികള്‍. ജോലിയും ജീവിതവും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിക്കണം. ഇത് മിക്കപ്പോഴും തന്‍റെ പങ്കാളിക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ്. ജോലിസ്ഥലത്ത് നിന്നെത്തിയാല്‍ അവിടുത്തെ പ്രശ്നങ്ങള്‍ മാറ്റി വച്ച് പങ്കാളിക്കൊപ്പം സന്തോഷമുള്ള കുറച്ച് സമയം പങ്കിടാന്‍ ശ്രദ്ധിക്കണം. 

5. മദ്യം 

പങ്കാളികളുടെ ലഹരി ഉപയോഗമാണ് ദാമ്പത്യജീവിതത്തിലെ മറ്റൊരു വില്ലന്‍. ലഹരി പതിവാകുന്നതോ അധികമാകുന്നതോ തീര്‍ച്ചയായും ദാമ്പത്യത്തിലെ സന്തോഷത്തെ ബാധിക്കും. ഇരുവരുടെയും മാനസിക നിലയെ ലഹരി ഉപയോഗം ബാധിക്കുകയും ചെയ്യും. 

6. സെക്സ് 

ദാമ്പത്യ ജീവിതത്തില്‍ ലൈംഗികതയ്ക്ക് ഉള്ള സ്ഥാനം വലുതാണ്. മിക്കപ്പോളും ലൈംഗികത ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമാകുന്നത് ഒരാള്‍ക്ക് താല്‍പര്യവും മറ്റൊരാള്‍ക്ക് താൽപര്യമില്ലാതെയും വരുമ്പോഴാണ്. ഒപ്പം തന്നെ ലൈംഗീകതയെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച പൊതുബോധങ്ങളും കാല്‍പ്പനിക സങ്കല്‍പ്പങ്ങളും വിനയാകുന്നു, പരസ്പര ധാരണയാണ് ഈ പ്രതിസന്ധി മറികടക്കാനുളള ഏറ്റവും നല്ല മാര്‍ഗം. 

loader