രാത്രി സമയങ്ങളിലാണ് അധികവും പല്ലിയുടെ ശല്യം ഉണ്ടാകുന്നത്. രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ എളുപ്പം ഇവയെ തുരത്താൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

പല്ലികൾ ഉപദ്രവകാരികൾ അല്ലെങ്കിലും ഇത് വീട്ടിൽ ഉണ്ടാകുന്നത് നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. രാത്രി സമയങ്ങളിലാണ് അധികവും പല്ലിയുടെ ശല്യം ഉണ്ടാകുന്നത്. രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ എളുപ്പം ഇവയെ തുരത്താൻ സാധിക്കും. ഈ ഗന്ധങ്ങൾ പല്ലിക്ക് ഇഷ്ടമില്ലാത്തവയാണ്. അവ ഏതൊക്കെയാണെന്ന് അറിയാം.

കർപ്പൂരതുളസി തൈലം

ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ പല്ലിക്ക് സാധിക്കുകയില്ല. ചിലന്തി, ഉറുമ്പ് എന്നിവയെ തുരത്താനും കർപ്പൂരതുളസി തൈലം നല്ലതാണ്. ഇത് വെള്ളത്തിൽ കലർത്തിയതിന് ശേഷം പല്ലി വരാറുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി. ഇത് പല്ലിയെ തുരത്തുന്നതിനൊപ്പം വീടിനുള്ളിൽ നല്ല സുഗന്ധവും പരത്തുന്നു.

സിട്രോനെല്ല

കൊതുകിനെ തുരത്താൻ പേരുക്കേട്ടതാണ് സിട്രോനെല്ല. എന്നാൽ ഇതിന് പല്ലിയെ അകറ്റി നിർത്താനും കഴിയും. പല്ലി സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ ഇതിന്റെ എണ്ണയോ, ഇലകൾ പൊടിച്ചോ ഇടാം. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പല്ലിക്ക് സാധിക്കുകയില്ല.

സുഗന്ധവ്യഞ്ജനങ്ങൾ

മുളകുപൊടി, കുരുമുളക് തുടങ്ങിയവയുടെ ഗന്ധം പല്ലികൾക്ക് പറ്റാത്തതാണ്. പല്ലി വരാറുള്ള സ്ഥലങ്ങളിൽ ഇത് വിതറിയിട്ടാൽ മതി. അതേസമയം വളർത്തുമൃഗങ്ങളും കുട്ടികളുമുള്ള വീടുകളിൽ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കാപ്പിപ്പൊടി

ഉപയോഗം കഴിഞ്ഞ കാപ്പിപ്പൊടി ഇനി കളയേണ്ടതില്ല. ഇതിന്റെ ഗന്ധം പല്ലികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വാതിലുകൾക്കിടയിലും, ജനാലയുടെ വശങ്ങളിലും ഇത് വിതറിയിടാം. ആവശ്യമെങ്കിൽ ഇതിലേക്ക് വേപ്പിലയും, വെളുത്തുള്ളി എന്നിവ ചേർക്കുന്നത് നല്ലതായിരിക്കും.

യൂക്കാലിപ്റ്റസ്

കീടങ്ങളേയും പാറ്റയേയും തുരത്താൻ യൂക്കാലിപ്റ്റസ് നല്ലതാണ്. പല്ലി വരുന്ന സ്ഥലങ്ങളിൽ ഇതിന്റെ ഇലകൾ ഇടുകയോ, എണ്ണ സ്പ്രേ ചെയ്യുകയോ ചെയ്യാം. ഇതിന്റെ ശക്തമായ ഗന്ധം പല്ലിയെ അകറ്റി നിർത്തുന്നു. കൂടാതെ വീടിനുള്ളിൽ നല്ല സുഗന്ധവും ലഭിക്കും.