തലവേദന പലതരത്തില്‍ ഉണ്ടാകും. ചില തലവേദനകള്‍ രോഗലക്ഷണങ്ങളാകാം. അത്തരം തലവേദനകള്‍ തിരിച്ചറിയാം. ഇടയ്ക്കിടയ്ക്കു കൂടിയും കുറഞ്ഞും വരുന്ന തലവേദന സൂക്ഷിക്കണം. ആദ്യത്തെ 60 സെക്കന്റില്‍ അതിശക്തമായി വരികയും പിന്നീട് തീഷ്ണത കുറയുകയും ചെയ്താല്‍ ശ്രദ്ധിക്കണം.

വളരെ പെട്ടന്ന് ഉണ്ടാകുന്ന, കൂടിയും കുറഞ്ഞും ഉള്ള തലവേദന തലച്ചോറിലെ രക്തശ്രാവത്തിന്റെ ലക്ഷണമാകാം. 

തലവേദനയ്‌ക്കൊപ്പം കാഴ്ച മങ്ങുന്ന അവസ്ഥ ഉണ്ടെങ്കില്‍ ഇത് സ്‌ട്രോക്കിന്റെ ലക്ഷണമാകാം. 

തലവേദനയ്‌ക്കൊപ്പം ഛര്‍ദി, തലകറക്കം, ശരീരഭാരം കുറയല്‍, തുടങ്ങിയവ ഉണ്ടെങ്കില്‍ വൈദ്യപരിശോധന നടത്തണം. 

തലയില്‍ എന്തെങ്കില്‍ ഭാരമുള്ള വസ്തു വന്നു വീണതിനു ശേഷം ശക്തമായ വേദനയും ഛര്‍ദിയും ഉണ്ടായാല്‍ എത്രയും പെട്ടന്ന് ഡോക്ടറെ കാണുക. 

കഴുത്തിനു പിറകില്‍ വേദനയും പനിയും ഒപ്പം തലവേദയും ഉണ്ടെങ്കില്‍ ഇതു മെനഞൈ്ജറ്റിസിന്റെ ലക്ഷണമാകാം. 

പെട്ടന്നു കാരണമൊന്നും കൂടാതെ തലവേദനയുണ്ടാകുകയും 24 മണിക്കൂറിനുള്ളി രൂക്ഷമാകുകയും ചെയ്താല്‍ ഇതു സ്‌ട്രോക്കിന്റെ ലക്ഷണമാകാം. 

സ്ഥിരമായ ഇടവേളകളില്‍ ആവര്‍ത്തിച്ചു വരുന്ന രൂക്ഷമായ തലവേദന, ഛര്‍ദി, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട് എന്നിവ മൈഗ്രെയിന്റെ ലക്ഷണമാകാം.

കാരണങ്ങള്‍ ഒന്നും ഇല്ലാതെ സ്ഥിരമായി തലവേദന ഉണ്ടായാല്‍ വൈദ്യസഹായം തേടണം.