ഗർഭാവസ്ഥയിലെ ഹോർമോണുകളുടെ വ്യത്യാസം കൊണ്ട് മൂത്രാശയത്തിൽ പല മാറ്റങ്ങളുണ്ടാകുന്നു. അതിനാൽ ഗർഭാവസ്ഥയിൽ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. വ്യക്തിശുചിത്വത്തിന്റെ കുറവും ചിലപ്പോൾ അണുബാധയ്ക്ക് കാരണമാകാം.  ഗർഭിണികൾക്ക് രോ​ഗപ്രതിരോധശേഷി കുറവായതിനാൽ അണുബാധ വൃക്കകളെ ബാധിക്കാനും സാധ്യതയുണ്ട്. ഇടയ്ക്കിടെ മൂത്രത്തിൽ അണുബാധ വരുന്നത് രക്തക്കുറവിന് കാരണമാകാം.

​ഗർഭകാലത്ത് ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മൂത്രാശയ അണുബാധ. പലകാരണങ്ങൾ കൊണ്ടാണ് ​ മൂത്രാശയ അണുബാധ പിടിപെടുന്നത്. മൂത്രാശയ അണുബാധ അമ്മയെയും കുഞ്ഞിനെയും ഒരു പോലെ ബാധിക്കുന്ന പ്രശ്നമാണ്. ​ഗർഭാവസ്ഥയിലെ ഹോർമോണുകളുടെ വ്യത്യാസം കൊണ്ട് മൂത്രാശയത്തിൽ പല മാറ്റങ്ങളുണ്ടാകുന്നു. അതിനാൽ ​​ഗർഭാവസ്ഥയിൽ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. 

വ്യക്തിശുചിത്വത്തിന്റെ കുറവും ചിലപ്പോൾ അണുബാധയ്ക്ക് കാരണമാകാം. തുടർച്ചയായുള്ള ജോലിക്കിടെ മൂത്രശങ്ക വന്നാലും മൂത്രം പിടിച്ചുവയ്ക്കുന്നവർ ഉണ്ട്. കൂടെക്കൂടെ മൂത്രമൊഴിക്കേണ്ട ബുദ്ധിമുട്ടോർത്ത് വെള്ളം കുടി കുറയ്ക്കുന്നവരും ഉണ്ട്. ഈ ശീലങ്ങളെല്ലാം മൂത്രശയത്തിൽ അണുബാധയ്ക്ക് കാരണങ്ങളാണ്. ​ഗർഭിണികൾക്ക് രോ​ഗപ്രതിരോധശേഷി കുറവായതിനാൽ അണുബാധ വൃക്കകളെ ബാധിക്കാനും സാധ്യതയുണ്ട്. ഇടയ്ക്കിടെ മൂത്രത്തിൽ അണുബാധ വരുന്നത് രക്തക്കുറവിന് കാരണമാകാം.​

 ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ പിടിപ്പെട്ടാൽ ​ഗർഭം അലസൽ, കുഞ്ഞിന് തൂക്കകുറവ്, മാസം തികയുന്നതിന് മുമ്പ് പ്രസവം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മൂത്രത്തിൽ പഴുപ്പിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ- ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, അടിവയറ്റിൽ വേദന, പനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഉടൻ ഡോക്ടറിനെ കാണുകയാണ് വേണ്ടത്.

 ചിലപ്പോൾ യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ മൂത്രത്തിൽ പഴുപ്പുണ്ടാകാറുണ്ട്. അത് കൊണ്ടാണ് മാസത്തിലൊരിക്കൽ ​ഗർഭിണികൾ മൂത്രപരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നത്. ​വെള്ളം ധാരാളം കുടിച്ചാൽ യൂറിനെറി ഇൻഫെക്ഷൻ തടയാനാകും. ​ഗർഭിണികൾ ദിവസവും കുറഞ്ഞത് 13 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.